HOME
DETAILS
MAL
ഫസ്റ്റ് ബെല്‍: രണ്ടാംഘട്ട ക്ലാസുകള്‍ ഇന്നുമുതല്‍
backup
June 15 2020 | 03:06 AM
തിരുവനന്തപുരം: വിക്ടേഴ്‌സ് ചാനല്‍ വഴിയുള്ള രണ്ടാംഘട്ട ഓണ്‍ലൈന്‍ ക്ലാസുകള്‍ക്ക് ഇന്ന് തുടക്കമാകും. രണ്ടാഴ്ചക്കാലത്തെ ട്രയലിന് ശേഷം തുടര്‍പാഠഭാഗങ്ങളാണ് ഇന്നുമുതല്‍ സംപ്രേഷണം ചെയ്യുന്നത്. അറബി, ഉറുദു, സംസ്‌കൃതം ക്ലാസുകളും ആരംഭിക്കും. വീട്ടില്‍ ടി.വിയോ ഫോണോ ഇല്ലാത്തവരെ കണ്ടെത്താനാണ് രണ്ടാഴ്ച ട്രയല്‍ റണ്‍ നടത്തിയതെന്നും സംസ്ഥാനത്ത് എല്ലാ കുട്ടികളിലും ഓണ്‍ലൈന്‍ ക്ലാസുകള്‍ ലഭ്യമാകുന്നതിനാവശ്യമായ സാങ്കേതിക സൗകര്യങ്ങള്‍ ഉറപ്പുവരുത്തിയിട്ടുണ്ടെന്നും വിദ്യാഭ്യാസ വകുപ്പ് അറിയിച്ചു.
നേരത്തെ അറിയിച്ച സമയക്രമത്തില്‍ തന്നെയായിരിക്കും ക്ലാസുകള്‍. പുതിയ വിഷയങ്ങള്‍ അടങ്ങിയ ക്ലാസുകള്‍ കൂടി ഇന്നുമുതല്‍ സംപ്രേഷണം ചെയ്യും. ആദ്യ ക്ലാസുകള്‍ക്ക് മികച്ച പ്രതികരണമാണ് ലഭിച്ചത്. ട്രയല്‍ റണ്ണിലെ ക്ലാസുകളുടെ പ്രതികരണം കൂടി കണക്കിലെടുത്ത് ഇന്നുമുതലുള്ള ക്ലാസുകളില്‍ നേരിയ മാറ്റങ്ങള്‍ വരുത്തിയിട്ടുണ്ട്.
ഇംഗ്ലീഷ് ക്ലാസുകളില്‍ അക്ഷരങ്ങള്‍ എഴുതിക്കാണിക്കുകയും ഹിന്ദി ഉള്‍പ്പെടെയുള്ള ഭാഷാ ക്ലാസുകള്‍ മലയാളത്തില്‍ കൂടി വിശദീകരിക്കുകയും ചെയ്യും. ഇതിനകം, വരുന്ന രണ്ടാഴ്ചക്കാലത്തെ സംപ്രേഷണത്തിന് ആവശ്യമായ വിഡിയോ ക്ലാസുകള്‍ തയാറായിട്ടുണ്ട്.
കൈറ്റ് വിക്ടേഴ്‌സ് ചാനലില്‍ രാവിലെ 8.30 മുതല്‍ വൈകിട്ട് 5.30 വരെ പല സമയങ്ങളിലായാണ് ഒന്നുമുതല്‍ 12 വരെയുള്ള ക്ലാസുകള്‍ (പ്ലസ് വണ്‍ ഒഴികെ) ക്രമീകരിച്ചിരിക്കുന്നത്. കൈറ്റ് വിക്ടേഴ്‌സ് ചാനലിനു പുറമെ ഫേസ്ബുക്കില്‍ ്icterseduchannel ല്‍ ലൈവായും, യുട്യൂബില്‍ itsvicters വഴിയും ക്ലാസുകള്‍ കാണാം. ക്ലാസുകള്‍ പിന്നീട് ഓഫ്‌ലൈനായി ഡൗണ്‍ലോഡ് ചെയ്തും കാണാം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."