HOME
DETAILS
MAL
പ്രവാസി മടക്കത്തിന് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ്: പ്രതിഷേധവുമായി പ്രതിപക്ഷം
backup
June 15 2020 | 03:06 AM
തിരുവനന്തപുരം: ചാര്‍ട്ടേഡ് വിമാനങ്ങളില്‍ കേരളത്തിലേക്ക് വരുന്ന പ്രവാസികള്‍ക്ക് കൊവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് വേണമെന്ന സര്‍ക്കാര്‍ ഉത്തരവിനെതിരേ പ്രതിഷേധവുമായി പ്രതിപക്ഷം. സര്‍ക്കാര്‍ തീരുമാനം പിന്‍വലിക്കണമെന്ന് പ്രതിപക്ഷ നേതാക്കള്‍ ആവശ്യപ്പെട്ടു. ആരോഗ്യമന്ത്രിയുടെ നിലപാട് നിര്‍ഭാഗ്യകരവും പ്രവാസികളോടുള്ള വഞ്ചനയുമാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. വന്ദേ ഭാരത് മിഷന് പ്രകാരമുള്ള പ്രോട്ടോകോള്‍ ഇപ്പോള്‍ തന്നെയുണ്ട്. അത് പാലിച്ചു കൊണ്ടുവരണമെന്നാണ് പ്രതിപക്ഷം ആവശ്യപ്പെടുന്നതെന്നും ചെന്നിത്തല പറഞ്ഞു.
പ്രവാസികളോട് കാട്ടുന്ന ക്രൂരതയാണിതെന്ന് കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന് പറഞ്ഞു. 48 മണിക്കൂര്‍ മുന്‍പായി പരിശോധന നടത്തി രോഗമില്ലെന്ന സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണമെന്ന ഉത്തരവ് പ്രവാസികള്‍ക്ക് ഏറെ സാമ്പത്തിക ബുദ്ധിമുട്ടുണ്ടാക്കുന്നതും അപ്രയോഗികവുമാണെന്നും അദ്ദേഹം വിശദീകരിച്ചു. പ്രവാസികളെ പ്രതിസന്ധിയിലാക്കുന്ന ഈ ഉത്തരവ് പിന്‍വലിക്കുകയും കൊവിഡിനെതിരേ ജാഗ്രത പുലര്‍ത്താന്‍ സാധിക്കുന്ന വിധത്തില്‍ ഹോം ക്വാറന്റൈന് സംവിധാനം നടപ്പിലാക്കുകയും വേണമെന്ന് ഉമ്മന്‍ ചാണ്ടി ആവശ്യപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."