HOME
DETAILS

ബൈക്ക് യാത്രികന് മര്‍ദനം; അഞ്ചുപേര്‍ അറസ്റ്റില്‍

  
backup
March 29 2019 | 06:03 AM

%e0%b4%ac%e0%b5%88%e0%b4%95%e0%b5%8d%e0%b4%95%e0%b5%8d-%e0%b4%af%e0%b4%be%e0%b4%a4%e0%b5%8d%e0%b4%b0%e0%b4%bf%e0%b4%95%e0%b4%a8%e0%b5%8d-%e0%b4%ae%e0%b4%b0%e0%b5%8d%e2%80%8d%e0%b4%a6%e0%b4%a8%e0%b4%82

പയ്യന്നൂര്‍: ബൈക്ക് യാത്രക്കാരനെ ആക്രമിച്ച് ബൈക്ക് തട്ടിയെടുത്ത സംഭവത്തില്‍ അഞ്ചുപേരെ പൊലിസ് അറസ്റ്റുചെയ്തു. കണ്ടോത്ത് കെ.വി ആര്‍ മോട്ടോര്‍സ് മാനേജര്‍ കുഞ്ഞിമംഗലത്തെ പി. വിഷ്ണുപ്രസാദ് (23), ഷോറൂമിലെ ജീവനക്കാരായ തളിപ്പറമ്പ് കരിമ്പത്തെ കെ.വി ബാബു (50), കാസര്‍കോട് പെരുമ്പളയിലെ സി. അശ്വിന്‍ (29), ബക്കളം കാനൂല്‍ മോത്തി കോളനിയിലെ ടി. ഷിബിന്‍ ജസ്റ്റിന്‍ (20), എരമം പേരൂര്‍ സൗത്തിലെ കെ.വി മഹേഷ് (30) എന്നിവരെയാണ് പ്രിന്‍സിപ്പല്‍ എസ്.ഐ വി. സിജിത്തും സംഘവും പിടികൂടിയത്.
ബുധനാഴ്ച രാവിലെ പതിനൊന്നോടെയായിരുന്നു സംഭവം. കൊറ്റി റെയില്‍വേ മേല്‍പ്പാലത്തിനടുത്ത് റോഡിനു സമീപം തൃക്കരിപ്പൂര്‍ ഒളവറയിലെ സെയ്ന്‍ മോട്ടോര്‍സ് ജീവനക്കാരനായ ഏഴോം നരിക്കോട് പഞ്ചാരകുളത്തെ തെക്കന്‍ ജിബിന്‍ ചന്ദ്രനും സഹപ്രവര്‍ത്തകനായ ഹാഷിമും കൂടി കേളോത്തെ പെട്രോള്‍പമ്പില്‍ നിന്ന് ഇന്ധനം നിറച്ച് തിരിച്ചുപോകവെ അഞ്ചുപേരും ചേര്‍ന്നു ബൈക്ക് തടഞ്ഞുനിര്‍ത്തി ബലമായി താക്കോല്‍ ഊരിയെടുക്കുകയും തള്ളിയിട്ട് മര്‍ദിച്ചെന്നുമാണു പരാതി.
പരുക്കേറ്റ ജിബിന്‍ ചന്ദ്രനെ താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. മോട്ടോര്‍ കമ്പനി ഷോറൂമുകള്‍ തമ്മിലുള്ള അതിര്‍ത്തി പ്രശ്‌നത്തെ ചൊല്ലിയായിരുന്നു അക്രമം.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വിഖ്യാത തബല മാന്ത്രികന്‍ ഉസ്താദ് സാക്കിര്‍ ഹുസൈന്‍ അന്തരിച്ചു

National
  •  10 minutes ago
No Image

വിധി നടപ്പാക്കാൻ ആരാചാർ മുന്നോട്ട്, പൊടുന്നനെ പ്രതിക്ക് മാപ്പ് നൽകുന്നതായി പ്രഖ്യാപനം, പിന്നെ നടന്നത് തക്ബീറും ആഹ്ളാദവും; സഊദിയിൽ യുവാവിന് ഇത് രണ്ടാം ജന്മം

Saudi-arabia
  •  31 minutes ago
No Image

രഹസ്യ വിവരത്തെത്തുടർന്ന് മൂന്ന് ദിവസത്തെ നിരീക്ഷണം; 235 കിലോഗ്രാം ചന്ദനം പിടിച്ചെടുത്തു

Kerala
  •  36 minutes ago
No Image

സയ്യിദ് മുഷ്താഖ് അലി ട്രോഫി കിരീടം മുംബൈക്ക്; മധ്യ പ്രദേശിനെ തകർത്തത് അഞ്ച് വിക്കറ്റിന് 

latest
  •  an hour ago
No Image

ബ്ലാക് സ്പോട്ടുകളിൽ പൊലിസും - എംവിഡിയും സംയുക്ത പരിശോധന നടത്തും; മദ്യപിച്ച് വാഹനം ഓടിക്കുന്നത് തടയാനായി പ്രത്യേക കോമ്പിംഗ് നടത്താനും തീരുമാനം

Kerala
  •  an hour ago
No Image

ശ്രീലങ്കൻ പ്രസിഡന്റ് അനുര കുമാര ദിസനായകെ ഇന്ത്യയിൽ; നയതന്ത്ര ബന്ധത്തിൽ നിർണായക തീരുമാനങ്ങൾക്ക് സാധ്യത

latest
  •  2 hours ago
No Image

ചോദ്യ പേപ്പറുകൾ ചോർന്നതിന് പിന്നിൽ ഇടതു അധ്യാപക സംഘടന; വി.ഡി.സതീശൻ

Kerala
  •  3 hours ago
No Image

ചോദ്യപേപ്പര്‍ ചോര്‍ച്ച; പരീക്ഷ റദ്ദാക്കില്ലെന്ന വിദ്യാഭ്യാസ വകുപ്പിന്റെ നിലപാടിനെതിരെ സമരത്തിനൊരുങ്ങി കെഎസ്‌യു

Kerala
  •  3 hours ago
No Image

ഖത്തര്‍ ദേശീയ ദിനം തുടർച്ചയായി നാല് ദിവസം അവധി

qatar
  •  4 hours ago
No Image

വയനാട്ടില്‍ കാട്ടാന ആക്രമണം; നിര്‍മ്മാണ തൊഴിലാളിക്ക് പരിക്കേറ്റു

Kerala
  •  4 hours ago