സഹോദരനെ കുത്തിക്കൊന്ന കേസില്‍ പ്രതിക്ക് ജീവപര്യന്തം
തലശ്ശേരി: സഹോദരനെ കുത്തിക്കൊന്ന കേസില്‍ പ്രതിക്ക് ജീവപര്യന്തം തടവും അരലക്ഷം രൂപ പിഴയും ശിക്ഷ. പാനൂര്‍ ചെണ്ടയാട്ടെ പറമ്പത്ത്വീട്ടില് വാസുവിനെ (52) കൊലപ്പെടുത്തയ കേസിലാണ് പുത്തൂര്‍ ചെണ്ടയാട്ടെ ദീപാലയത്തില്‍ ആലക്കാടന്‍ ചാത്തുവിനെ(63) തലശ്ശേരി അഡീഷണല്‍ ജില്ലാ സെഷന്‍സ് കോടതി കുറ്റക്കാരനെന്ന് കണ്ടെത്തി ശിക്ഷിച്ചത്.
2010 മാര്‍ച്ച് 18നാണ് കേസിനാസ്പദമായ സംഭവം. വാസുവിന്റെ ഉടമസ്ഥതയിലുള്ള കശുമാവിന് തോട്ടത്തില്‍വച്ചാണ് കശുവണ്ടി പെറുക്കുന്നതിനിടെ പ്രതിയുമായി സ്വത്ത് സംബന്ധിച്ച് വാക്കുതര്‍ക്കമുണ്ടാവുകയും ഇതിനിടെ ചാത്തു കൈയില്‍ കരുതിയ കൊടുവാള് ഉപയോഗിച്ച് വാസുവിനെ കുത്തിക്കൊലപ്പെടുത്തുകയുമായിരുന്നു. പിഴയടച്ചില്ലെങ്കില്‍ ഒരുവര്‍ഷം അധിക തടവ് ലഭിക്കും. പിഴ തുക കൊല്ലപ്പെട്ട വാസുവിന്റെ മകള്‍ ബിന്‍സിക്ക് തുക നല്‍കണം. പ്രോസിക്യൂഷനു വേണ്ടി അഡീഷണല്‍ ജില്ലാ ഗവ. പ്ലീഡര്‍ കെ.പി ബിനിഷ ഹാജരായി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."