സെക്യൂരിറ്റി പരിശീലനം; സര്‍ട്ടിഫിക്കറ്റുകള്‍ വിതരണം ചെയ്തു
കോഴിക്കോട്: ജില്ലാ പഞ്ചായത്ത് പട്ടികജാതി വനിതകള്‍ക്കായി നടപ്പാക്കിയ രണ്ടുമാസത്തെ സര്‍ക്കാര്‍ അംഗീകൃത സെക്യൂരിറ്റി ഗാര്‍ഡ് പരിശീലനം പൂര്‍ത്തിയാക്കിയ ഉദ്യോഗാര്‍ഥികള്‍ക്കുളള സര്‍ട്ടിഫിക്കറ്റുകളുടെ വിതരണം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബാബു പറശ്ശേരി നിര്‍വഹിച്ചു. ആശുപത്രികളിലും പൊതുമേഖലാ സ്ഥാപനങ്ങളിലും സ്വകാര്യ സ്ഥാപനങ്ങളിലും സെക്യൂരിറ്റി ജോലികള്‍ നേടാന്‍ പ്രാപ്തരാക്കുന്ന പരിശീലനം സര്‍ക്കാര്‍ അക്രഡിറ്റഡ് സ്ഥാപനമായ പി.ആര്.ടി.സി വഴിയാണു നടപ്പിലാക്കിയത്. പി.ആര്.ടി.സി ഹാളില്‍ സംഘടിപ്പിച്ച ചടങ്ങില്‍ പി.ആര്.ടി.സി ഡയറക്ടര്‍ ക്യാപ്റ്റന്‍ സെറീന നവാസ് അധ്യക്ഷയായി. ഗവ. ലോ കോളജ് പ്രൊഫ. ഡോ. എ.കെ മറിയാമ്മ മുഖ്യാതിഥിയായി. അഡ്മിനിസ്ട്രേറ്റര്‍ എ. നവാസ് ജാന്‍, കെ. മാനേജര്‍ ദീജ സംസാരിച്ചു. പരിശീലന മികവിനുളള പുരസ്കാരം പി.എം ശ്രീജനി (കാക്കൂര്‍ പഞ്ചായത്ത്), ലെനില (ചോമ്പാല പഞ്ചായത്ത്), വി. പ്രിയ (കുന്ദമംഗലം പഞ്ചായത്ത്) എന്നിവര്‍ക്ക് പ്രൊഫസര്‍ എ.കെ മറിയാമ്മ വിതരണം ചെയ്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."