കടുവാ കണക്കെടുപ്പിനായി സ്ഥാപിച്ച കാമറകള്‍ മോഷണം പോയി
മൂന്നാര്‍: മറയൂരിന് സമീപം ആനമുടി ചോല നാഷനല്‍ പാര്‍ക്കില്‍ കടുവകളുടെ കണക്കെടുപ്പിനായി സ്ഥാപിച്ച കാമറകള്‍ മോഷണം പോയി.
ആനമുടിചോലയില് കണക്കെടുപ്പിനായി മൂന്നാര്‍ വൈല്‍ഡ് ലൈഫ് ഡിവിഷന് സ്ഥാപിച്ച അഞ്ചു കാമറകളില്‍ രണ്ടെണ്ണമാണ് മോഷണം പോയത്. ഈ മാസം 11 നാണു കടുവാ കണക്കെടുപ്പിന്റെ ഭാഗമായി ചോലയിലെ അഞ്ചിടങ്ങളിലായി കാമറകള്‍ സ്ഥാപിച്ചത്.
കാമറയുടെ ഫോക്കസ് പരിധിയില്‍ ജീവികള്‍ കടക്കുമ്പോള്‍ ചലനം സെന്‍സര്‍ ചെയ്ത് രാത്രിയും പകലും താനെ ചിത്രങ്ങള്‍ എടുക്കുന്ന തരം ക്യാമറകളാണ് വന്യജീവികളുടെ കണക്കെടുപ്പിന് ഉപയോഗിക്കുന്നത്. മൂന്നാര്‍ വൈല്‍ഡ് ലൈഫ് ഡിവിഷനിലെ ഷോലാ നാഷനല്‍ പാര്‍ക്ക് റെയിഞ്ചില്‍ ആനമുടി, പാമ്പാടും ചോല, മതികെട്ടാന്‍ ചോല എന്നീ നാഷനല്പാര്ക്കുകളും കുറിഞ്ഞിമല സാങ്ച്വറിയുമാണ് ഉള്ളത്.
മൂന്നാര്‍ ലാന്‍ഡ് സ്കേപ്പിലെ മാങ്കൂളം മുതല്‍ ചിന്നാര്‍ വരെയുള്ള ഭാഗങ്ങളെ 200 ഗ്രിഡുകളായി തിരിച്ച് നാനൂറ് ക്യാമറകളാണ് വനം വകുപ്പ് സ്ഥാപിച്ചിട്ടുള്ളത്. രണ്ടു ദിവസം കൂടുമ്പോള്‍ വനപാലകര്‍ കാമറ പൊസിഷന്‍ വെരിഫിക്കേഷന് ചെയ്യുകയും ചെയ്യും. ഇത്തരത്തില്‍ കാമറ പൊസിഷന്‍ വെരിഫിക്കേഷനെത്തിയപ്പോഷാണ് ശാന്തന്കാട് ഭാഗത്തുള്ള ക്യാമറകള്‍ നഷ്ടമായ വിവരം അറിയുന്നത്.
വനപാലകരുടെ പരാതിയെ തുടര്‍ന്ന് മറയൂര്‍ എസ്.ഐ ലാല്‍ സി. ബേബിയുടെ നേതൃത്വത്തില്‍ ഇടുക്കിയില്‍ നിന്നുള്ള ജെനി എന്ന പൊലിസ് നായയെ കൊണ്ടുവന്ന് പരിശോധന നടത്തി. വിരലടയാള വിദഗ്ധരായ ബിജു സേവ്യര്‍, കെ.എസ് ശിവദാസ് എന്നിവര്‍ എത്തി തെളിവുകള്‍ ശേഖരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."