ആവേശം വിതറി സ്ഥാനാര്‍ഥികള്‍ ഇരിങ്ങാലക്കുടയില്‍
ഇരിങ്ങാലക്കുട: വേനല്‍ ചൂടിനെ വകവയ്ക്കാതെ യു.ഡി.എഫ്, എല്‍.ഡി.എഫ് സ്ഥാനാര്‍ഥികളുടെ തെരഞ്ഞെടുപ്പ് പ്രാചരണം ഇരിങ്ങാലക്കുടയില്‍. യു.ഡി.എഫ് സ്ഥാനാര്‍ഥി ടി.എന്‍ പ്രതാപന്‍ രാവിലെ 7.30ന് ശ്രീകൂടല്‍മാണിക്യ ക്ഷേത്രത്തില്‍ നിന്നുമായിരുന്നു പ്രചാരണത്തിന് തുടക്കം കുറിച്ചത്.
തുടര്‍ന്ന് സെന്റ്.തോമസ് കതീഡ്രലില്‍ സന്ദര്‍ശിച്ചു. പള്ളിവികാരി ഫാദര്‍ ആന്റോ ആലപ്പാട്ടില്‍ നിന്നും അനുഗ്രഹം വാങ്ങി ഉദയമഠത്തിലേക്ക് പോയ പ്രതാപന്‍ അവിടെ നിന്നും ശാന്തി ഭവനിലേക്കും പോയി.
പിന്നീട് ഇരിങ്ങാലക്കുട ടൗണ്‍ കോഓപ്പറേറ്റീവ് ബാങ്ക്, ഇരിങ്ങാലക്കുട കെ.എസ്. ഇ ലിമിറ്റഡിലേയും ജീവനക്കാരെ നേരില്‍ കണ്ട് ടി.എന്‍ പ്രതാപന്‍ വോട്ടഭ്യര്‍ഥിച്ചു.കാരൂര്‍ മുഹ്‌യിദ്ധീന്‍ ജുമാമസ്ജിദ് സന്ദര്‍ശിച്ച പ്രതാപനെ ഇമാം നജീബ് അന്‍സാരിയും മഹല്ല് കമ്മിറ്റി ഭാരവാഹികളും ചേര്‍ന്ന് സ്വീകരിച്ചു.
തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ ഇരിങ്ങാലക്കുട എസ്.എന്‍.ഡി.പി യൂനിയന്‍ ഭാരവാഹികള്‍ ചേര്‍ന്ന് ടി.എന്‍ പ്രതാപനെ സ്വീകരിച്ചു.
പുല്ലൂര്‍ കശുവണ്ടി വികസന കോര്‍പറേഷനില്‍ സന്ദര്‍ശനം നടത്തുകയും ജീവനക്കാരോട് അവിടെത്തെ പ്രശ്‌നങ്ങളെക്കുറിച്ച് ചര്‍ച്ച നടത്തുകയും ചെയ്തു. തൊഴില്‍ മേഖലയിലെ പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിനാവശ്യമായ നടപടികള്‍ കൈക്കൊള്ളാമെന്ന് ഉറപ്പ് നല്‍കിയാണ് യു.ഡി.എഫ് സ്ഥാനാര്‍ഥി ടി.എന്‍ പ്രതാപന്‍ അടുത്ത തെരഞ്ഞെടുപ്പ് പ്രചാരണ കേന്ദ്രത്തിലേക്ക് പോയത്.
ഇരിങ്ങാലക്കുട മുന്‍ എം.എല്‍.എ തോമസ് ഉണ്ണിയാടന്‍, ഇരിങ്ങാലക്കുട നഗരസഭാ മുന്‍ ചെയര്‍പേഴ്‌സന്‍ സോണിയ ഗിരി, ഇരിങ്ങാലക്കുട യു.ഡി.എഫ് തെരഞ്ഞെടുപ്പ് ജനറല്‍ കണ്‍വീനര്‍ എം.എസ് സനല്‍കുമാര്‍, കണ്‍വീനര്‍ ജോസ് ചക്കോ എന്നിവര്‍ സ്ഥാനാര്‍ഥിക്കൊപ്പമുണ്ടായിരുന്നു.
എല്‍.ഡി.എഫ് സ്ഥാനാര്‍ഥി രാജാജി മാത്യു തോമസ് ഇരിങ്ങാലക്കുട നിയോകമണ്ഡലത്തിലെ മൂന്നാംഘട്ട പര്യടനം പൂര്‍ത്തിയാക്കി. ഇരിങ്ങാലക്കുട മാര്‍ക്കറ്റില്‍ രാവിലെ സി.പി.എം ജില്ലാ സെക്രട്ടറി എം.എം വര്‍ഗീസ് പര്യടനം ഉദ്ഘാടനം ചെയ്തു. പല കേന്ദ്രങ്ങളിലും കണിക്കൊന്നയും വര്‍ണപുഷ്പങ്ങളും ചാര്‍ത്തിയാണ് സ്ഥാനാര്‍ഥിയെ വരവേറ്റത്. കുട്ടികളുടെ പങ്കാളിത്തവും ഏറെയായിരുന്നു.
അരിപ്പാലം, നെറ്റിയാട് സെന്റര്‍, എടക്കുളം കനാല്‍പാലം, ചേലൂര്‍ക്കാവ് ക്ഷേത്രം ജങ്ഷന്‍, കൊരുമ്പിശ്ശേരി, കോമ്പാറ, നടവരമ്പ്, കൊറ്റനെല്ലൂര്‍, പട്ടേപ്പാടം, തുമ്പൂര്‍, അവിട്ടത്തൂര്‍, ഊരകം, തുറവന്‍കാട്, പി.പി ദേവസി സ്തൂപം, മുരിയാട് പഞ്ചായത്ത് ഓഫിസ്, ആനന്ദപുരം വാരിയര്‍ പീടിക, തറയിലക്കാട്, പഞ്ഞപ്പിള്ളി, മാനാട്ട്കുന്ന്, ആളൂര്‍ സെന്റര്‍, കനാല്‍പാലം, കണ്ണിക്കര, കൊമ്പൊടിഞ്ഞാമാക്കല്‍, വെള്ളാഞ്ചിറ എന്നീ കേന്ദ്രങ്ങളില്‍ സ്വീകരണങ്ങള്‍ ഏറ്റുവാങ്ങി തിരുത്തിപറമ്പിലായിരുന്നു സമാപനം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."