എം.എസ്.എഫ് മാര്‍ച്ചിനുനേരെ ജലപീരങ്കി പ്രയോഗിച്ചു
കോഴിക്കോട്: വിദ്യാഭ്യാസ അവകാശപത്രിക അംഗീകരിക്കണമെന്ന് ആവശ്യപ്പെട്ട് എം.എസ്.എഫ് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ ഡി.ഡി.ഇ ഓഫിസിലേക്കു നടത്തിയ മാര്‍ച്ചിനു നേരെ പൊലിസ് ജലപീരങ്കി പ്രയോഗിച്ചു. പത്രിക സമര്‍പ്പിക്കാനെത്തിയ പ്രവര്‍ത്തകര്‍ക്കു നേരെ പൊലിസ് ലാത്തി വീശുകയും ജലപീരങ്കി പ്രയോഗിക്കുകയുമായിരുന്നു. അര്‍ഷിദ് നൂറാം തോട്, ഫായിസ് എന്നിവരെ പൊലിസ് അറസ്റ്റ് ചെയ്തു.
മാര്‍ച്ച് സംസ്ഥാന പ്രസിഡന്റ് മിസ്ഹബ് കീഴരിയൂര്‍ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് ലത്തീഫ് തുറയൂര്‍ അധ്യക്ഷനായി. ശരീഫ് വടക്കയില്‍, ടി.പി.എം ജിഷാന്‍, കെ.ടി റഊഫ് സംസാരിച്ചു. ജില്ലാ ജന. സെക്രട്ടറി അഫ്‌നാസ് ചോറോട് സ്വാഗതവും ട്രഷറര്‍ കെ.പി സൈഫുദ്ദീന്‍ നന്ദിയും പറഞ്ഞു.
കെ.വി തന്‍വീര്‍, സ്വാഹിബ് മുഖദാര്‍, നൂറുദ്ദീന്‍ ചെറുവറ്റ, അനീസ് തോട്ടുങ്ങല്‍, ശമീര്‍ പാഴൂര്‍, അനസ് കടലാട്ട്, റാഷിദ് മയനാട്, സാജു റഹ്മാന്‍, ഹാരിസ്, ശാക്കിര്‍ പാറയില്‍, നസീഫ് ചെറുവണ്ണൂര്‍, അജ്മല്‍ കൂനഞ്ചേരി, ഇര്‍ഷാന്‍ മച്ചക്കുളം, വി.എം റഷാദ്, ഡാനിഷ് അരക്കിണര്‍, എന്‍.കെ സഫീര്‍, എന്‍.കെ എം ഇര്‍ഫാന്‍, അര്‍ഷാദ് ജാതിയേരി, നവാസ് പുത്തലത്ത് നേതൃത്വം നല്‍കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."