HOME
DETAILS
MAL
രൂക്ഷമായ ജലക്ഷാമത്തിനു പരിഹാരംതേടി കുളം നിര്‍മിച്ചു
backup
April 19 2017 | 20:04 PM
എടപ്പാള്‍: രൂക്ഷമായ ജലക്ഷാമത്തിനു പരിഹാരം തേടി കുളം നിര്‍മിച്ച് ജൈവകര്ഷകന് മാതൃകയായി. അധ്യാപകനും ജൈവകര്‍ഷകനുമായ നീലിയാട് നിളയില്‍ ചന്ദ്രനാണ് വീടിനുപിറകില്‍ കുളം നിര്‍മിച്ച് മാതൃകയാകുന്നത്. 50 മീറ്റര്‍ ചുറ്റളവിലും എട്ടു മീറ്റര്‍ ആഴത്തിലുമുള്ള കുളത്തിന്റെ നിര്‍മാണം അവസാന ഘട്ടത്തിലാണ്. ചെങ്കല്ല് ഉപയോഗിച്ച് പടവുകള്‍ നിര്‍മിച്ചാണ് കുളം നിര്‍മിക്കുന്നത്. വേനല്‍ കനത്തതോടെ പ്രദേശത്തെ ജലസ്രോതസുകളെല്ലാം വറ്റുകയും ശുദ്ധജല ക്ഷാമം രൂക്ഷമാകുകയും ചെയ്തതിനെ തുടര്‍ന്നാണ് കുളം നിര്‍മാണമെന്ന ആശയവുമായി അദ്ദേഹം രംഗത്തുവന്നത്. നിര്‍മാണം പൂര്‍ത്തിയാകുന്നതോടെ സമീപത്തെ വീടുകളിലെയെല്ലാം ജലസ്രോതസ് ഉയരുമെന്നാണ് പ്രതീക്ഷിക്കുന്നത്. കൂടാതെ സമീപത്തെ കുട്ടികള്‍ക്കു നീന്തല്‍ പരിശീലനത്തിനും ഈ കുളം ഉപയോഗപ്പെടുത്തും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."