HOME
DETAILS

തൊഴിലാളികളെ വിശ്വാസത്തിലെടുത്ത് പരിഷ്‌കാരങ്ങള്‍ നടപ്പാക്കും: ബിജു പ്രഭാകര്‍

  
backup
June 16 2020 | 03:06 AM

%e0%b4%a4%e0%b5%8a%e0%b4%b4%e0%b4%bf%e0%b4%b2%e0%b4%be%e0%b4%b3%e0%b4%bf%e0%b4%95%e0%b4%b3%e0%b5%86-%e0%b4%b5%e0%b4%bf%e0%b4%b6%e0%b5%8d%e0%b4%b5%e0%b4%be%e0%b4%b8%e0%b4%a4%e0%b5%8d%e0%b4%a4%e0%b4%bf

 


തിരുവനന്തപുരം: കെ.എസ്.ആര്‍.ടി.സിയുടെ പുതിയ മാനേജിങ് ഡയറക്ടറായി ബിജു പ്രഭാകര്‍ ചുതലയേറ്റു. മുന്‍ സി.എം.ഡി എം. പി ദിനേശില്‍ നിന്നാണ് അദ്ദേഹം ചുമതല ഏറ്റെടുത്തത്. തൊഴിലാളികളെ കൂടി വിശ്വാസത്തിലെടുത്തു കൊണ്ടുള്ള പരിഷ്‌കാരങ്ങളാകും കെ.എസ്.ആര്‍.ടി. സിയില്‍ നടപ്പിലാക്കുന്നതെന്നും വെല്ലുവിളികള്‍ പുതിയ സാധ്യതയായി കണ്ടു മുന്നോട്ടു പോകുമെന്നും അദ്ദേഹം പറഞ്ഞു.
ആര്‍ക്കും തൊഴില്‍ നഷ്ടമുണ്ടാക്കുന്ന സ്ഥിതി ഉണ്ടാകില്ല. കൂടുതല്‍ പേര്‍ക്ക് തൊഴില്‍ നല്‍കുക എന്ന സര്‍ക്കാര്‍ നയം തന്നെയാകും ഇവിടെ നടപ്പിലാക്കുക. കെ.എസ്.ആര്‍.ടി.സിയില്‍ പൂര്‍ണമായും കമ്പ്യൂട്ടര്‍വല്‍ക്കരണം നടപ്പിലാക്കുക എന്നതാണ് ഏറ്റവും പ്രധാനം. മൂന്നു മാസത്തിനകം ഇ ടിക്കറ്റ് നടപ്പിലാക്കും. ജീവനക്കാരുമായി സഹകരിച്ചുള്ള മുന്നേറ്റമാണ് ഉദ്ദേശിക്കുന്നത്. നിലവിലെ സാഹചര്യം കണക്കിലെടുത്താല്‍ മൂന്നു മാസം കൂടി ശമ്പളം നല്‍കാന്‍ സര്‍ക്കാരിന്റെ സഹായം വേണമെന്ന് അദ്ദേഹം പറഞ്ഞു.
പൊതുഗതാഗതത്തില്‍ ലാഭമുണ്ടാക്കുകയെന്നതില്‍ പരിമതിയുണ്ട്. എന്നാല്‍ യാത്രക്കാരെ കൂടുതല്‍ ആകര്‍ഷിച്ച് ലാഭകരമാക്കുന്നതിനുള്ള പദ്ധതിയാണ് ലക്ഷ്യം. അടുത്ത മൂന്നു വര്‍ഷം കൊണ്ട് നേട്ടമുണ്ടാക്കാന്‍ കഴിയുമെന്നാണ് പ്രതീക്ഷ. ബൈക്ക് യാത്രാക്കാരെ ബസുകളിലേയ്ക്ക് ആകര്‍ഷിക്കുന്ന പദ്ധതി തയാറാക്കും. നിലവില്‍ ബസുകളുടെ ലാഭനഷ്ടം എളുപ്പത്തില്‍ മനസിലാക്കാനുള്ള കണക്കെടുപ്പിന് മുന്‍ഗണന നല്‍കും. ജീവനക്കാരെ കുറക്കാതെ നിലവിലുള്ളവരുടെ സേവനം കൂടുതല്‍ ഫലപ്രദമായി ഉപയോഗിക്കാനാണ് തീരുമാനം. രാത്രിയാത്രയില്‍ ദീര്‍ഘദൂര സര്‍വിസുകള്‍ ആരംഭിക്കും.ടിക്കറ്റ് ഇതര വരുമാനം ഉണ്ടാക്കുന്നതിനായുള്ള പദ്ധതികള്‍ കൂടുതല്‍ നടപ്പിലാക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

അബൂദബിയിൽ ഒക്ടോബർ 9 വരെ മഴയ്ക്ക് സാധ്യത

uae
  •  2 months ago
No Image

വ്യാപക ട്രാഫിക് പരിശോധനയുമായി കുവൈത്ത്; 42,245 നിയമലംഘനങ്ങൾ കണ്ടെത്തി

Kuwait
  •  2 months ago
No Image

സഊദി അറേബ്യ: അൽ ഉലയിലെ ആകാശോത്സവം സമാപിച്ചു

Saudi-arabia
  •  2 months ago
No Image

ഷാർജ; പെർഫ്യൂംസ് ആൻഡ് ഊദ് എക്സിബിഷന്റെ രണ്ടാം പതിപ്പിന് ആരംഭം

uae
  •  2 months ago
No Image

വ്യവസായി മുംതാസ് അലിയുടെ ആത്മഹത്യക്ക് പിന്നില്‍ ആറംഗ സംഘം; ഹണിട്രാപ്പില്‍പ്പെടുത്തി 50 ലക്ഷം രൂപ കൈക്കലാക്കി

National
  •  2 months ago
No Image

പ്രവാസികൾക്ക് തിരിച്ചടിയായി ഒമാന്റെ പുതിയ തീരുമാനം; സെമി സ്കിൽഡ് തൊഴിലുകളിൽ വ്യവസായ ലൈസൻസ് നിയന്ത്രണം

oman
  •  2 months ago
No Image

ഗോൾഡൻ വിസ; സ്വകാര്യ സ്‌കൂൾ അധ്യാപകർക്ക് 15 മുതൽ അപേക്ഷിക്കാം

uae
  •  2 months ago
No Image

കറന്റ് അഫയേഴ്സ്-07-10-2024

PSC/UPSC
  •  2 months ago
No Image

ഡിജിറ്റൽ ചാനലുകളിലൂടെ ആർ.ടി.എക്ക് 3.7 ബില്യൺ ദിർഹം വരുമാനം

uae
  •  2 months ago
No Image

ഇസ്രാഈലിന് തിരിച്ചടി; ഹിസ്ബുല്ല ആക്രമണത്തിൽ ഐഡിഎഫ് ചീഫ് വാറന്റ് ഓഫീസര്‍ കൊല്ലപ്പെട്ടതായി സ്ഥിരീകരണം

International
  •  2 months ago