HOME
DETAILS

സി.എന്‍.ജി പമ്പ്‌സ്റ്റേഷന്‍ തുടങ്ങും

  
backup
July 05 2018 | 07:07 AM

%e0%b4%b8%e0%b4%bf-%e0%b4%8e%e0%b4%a8%e0%b5%8d%e2%80%8d-%e0%b4%9c%e0%b4%bf-%e0%b4%aa%e0%b4%ae%e0%b5%8d%e0%b4%aa%e0%b5%8d%e2%80%8c%e0%b4%b8%e0%b5%8d%e0%b4%b1%e0%b5%8d%e0%b4%b1%e0%b5%87%e0%b4%b7

 

കണ്ണൂര്‍: സി.എന്‍.ജി പമ്പ് സ്റ്റേഷന്‍ എല്ലാ ജില്ലകളിലും സ്ഥാപിക്കുമെന്ന് ഗെയിലിന്റെ കണ്ണൂര്‍ സെക്ഷന്‍ മാനേജര്‍ (കണ്‍സ്ട്രക്ഷന്‍) പി.ഡി അനില്‍കുമാര്‍ പറഞ്ഞു. പ്രകൃതിവാതകം ഉപയോഗിച്ചുള്ള വാഹനഗതാഗതം ഇതിനകം കൊച്ചിയില്‍ തുടങ്ങിക്കഴിഞ്ഞു. ഇവിടെ സി.എന്‍.ജി പമ്പ് സ്റ്റേഷനില്‍ നിന്ന് മുന്നൂറിലേറെ ഓട്ടോകളും കെ.എസ്.ആര്‍.ടി.സി ബസ്സുകളും ഗ്യാസ് നിറയ്ക്കുന്നുണ്ട്. 47 രൂപ ചെലവ് വരുന്ന ഒരു കിലോ സി.എന്‍.ജി ഉപയോഗിച്ച് ഓട്ടോയ്ക്ക് 40 കിലോമീറ്ററിനു മുകളില്‍ യാത്ര ചെയ്യാനാവും. പദ്ധതി പൂര്‍ത്തിയാവുന്നതോടെയാണ് ഇത്തരം പമ്പുകള്‍ കണ്ണൂരിലും തുടങ്ങുക.

പി.എഫ്.ആര്‍.ഡി.എ ബില്‍ പെന്‍ഷന്‍ ഇല്ലാതാക്കി: കെ.കെ രാഗേഷ്
കണ്ണൂര്‍: പി.എഫ്.ആര്‍.ഡി.എ ബില്ല് പ്രാബല്യത്തില്‍ വന്നതോടെയാണ് രാജ്യത്ത് പെന്‍ഷന്‍ ഇല്ലാതായതെന്ന് കെ.കെ രാഗേഷ് എം.പി. കേരള സര്‍വിസ് പെന്‍ഷനേഴ്‌സ് യൂനിയന്‍ ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ കലക്ടറേറ്റിനു മുന്നില്‍ നടത്തിയ ധര്‍ണ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
പി.എഫ്.ആര്‍.ഡി.എ നിയമം നിലവില്‍ വന്നതിനു ശേഷം കേരളത്തിലെ അന്നത്തെ സര്‍ക്കാര്‍ പങ്കാളിത്ത പെന്‍ഷന്‍ നടപ്പിലാക്കാന്‍ ബന്ധപ്പെട്ട എല്ലാ സമിതിയുമായി കരാര്‍ ഒപ്പുവച്ചു.
മുന്‍ സര്‍ക്കാരിന്റെ കരാര്‍ കാരണം പിന്നീട് സ്റ്റാറ്റിയൂട്ടറി പെന്‍ഷന്‍ നടപ്പിലാക്കാന്‍ പറ്റാത്ത സ്ഥിതിയായി.
സര്‍ക്കാര്‍ എല്ലാ സാങ്കേതിക തടസവും നീക്കണമെന്നും സ്റ്റാറ്റിയൂട്ടറി പെന്‍ഷന്‍ നടപ്പിലാക്കേണ്ട ആത്മാര്‍ഥമായ ഇടപെടല്‍ സര്‍ക്കാരിന്റെ ഭാഗത്ത് നിന്ന് ഉണ്ടാവണമെന്നും എം.പി ആവശ്യപ്പെട്ടു.
പി.എഫ്.ആര്‍.ഡി.എ ബില്ല് റദ്ദ് ചെയ്ത് സ്റ്റാറ്റി്യൂട്ടറി പെന്‍ഷന്‍ നിലനിര്‍ത്തുക, പെന്‍ഷന്‍കാര്‍ക്കായി പ്രത്യേക ചികിത്സാ പദ്ധതി നടപ്പിലാക്കുക, കുടിശ്ശിക ക്ഷാമാശ്വാസം ഉടന്‍ അനുവദിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചായിരുന്നു ധര്‍ണ.
ജില്ലാ പ്രസിഡന്റ് വി.പി കൃഷ്ണപൊതുവാള്‍ അധ്യക്ഷനായി. സി.പി നാരായണന്‍, എ.പി പത്മനാഭന്‍, പി. പ്രഭാകരന്‍ സംസാരിച്ചു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

യുഎഇയിലെ ക്രിപ്‌റ്റോകറൻസി തട്ടിപ്പുകൾ: സോഷ്യൽ മീഡിയയിലെ വ്യാജ നിക്ഷേപങ്ങളിൽ നിന്ന് എങ്ങനെ സ്വയം പരിരക്ഷിക്കാം

uae
  •  2 months ago
No Image

സമസ്ത പ്രസിഡന്റിനെതിരേ വ്യാജ പോസ്റ്റുകള്‍; മഞ്ചേരിയിലും കോഴിക്കോട്ടും കേസ്

Kerala
  •  2 months ago
No Image

കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യക്കെതിരെ ഇഡി അന്വേഷണം 

latest
  •  2 months ago
No Image

കറന്റ് അഫയേഴ്സ്-30-09-2024

PSC/UPSC
  •  2 months ago
No Image

യുഎഇയില്‍ ശക്തമായ മഴ ജാഗ്രതാ മുന്നറിയിപ്പ്

uae
  •  2 months ago
No Image

എ.ഡി.ജി.പിയുടെ മേല്‍ ഒരു പരുന്തും പറക്കില്ല; മുഖ്യമന്ത്രി ഒരു ക്രിമിനലിനെ കെട്ടിപ്പിടിച്ചിരിക്കുന്നു; അന്‍വര്‍   

Kerala
  •  2 months ago
No Image

കുവൈത്തിൽ വിദേശികൾക്ക് പൗരത്വം നൽകുന്ന നിയമ ഭേദഗതിക്ക് അംഗീകാരം

Kuwait
  •  2 months ago
No Image

പൊലിസ് സ്വര്‍ണം പിടികൂടുന്നത് തുടരണം; സ്വര്‍ണക്കടത്ത് ഇനി കസ്റ്റംസിനെ അറിയിച്ചാല്‍ പോരെയെന്ന എഡിജിപിയുടെ നിര്‍ദ്ദേശം തള്ളി ഡിജിപി

Kerala
  •  2 months ago
No Image

അരിയുടെ കയറ്റുമതി നിരോധനം പിൻവലിച്ചു; യുഎഇയിൽ അരി വില കുറയും

uae
  •  2 months ago
No Image

വന്‍ ഡിസ്കൗണ്ട് സെയിലുമായി എയര്‍ അറേബ്യ

uae
  •  2 months ago