ചീറ്റക്കാന് ശുദ്ധജല പദ്ധതി: സര്‍വകക്ഷി യോഗം വിളിക്കണം
നീലേശ്വരം: പള്ളിക്കര മേല്‍പാലം നിലവില്‍ വരുമ്പോള്‍ ഇല്ലാതാകുന്ന വാട്ടര്‍ അതോറിറ്റിയുടെ അധീനതയില്‍ പ്രവര്‍ത്തിക്കുന്ന ചീറ്റക്കാന് ശുദ്ധജല പദ്ധതിയുടെ പുനര്‍നിര്‍മാണത്തെ കുറിച്ച് ആലോചിക്കുന്നതിനു സര്‍വകക്ഷിയോഗം വിളിക്കാന്‍ നഗരസഭ തയാറാകണമെന്ന് ഡി.സി.സി.ജനറല്‍ സെക്രട്ടറി മാമുനി വിജയന് ആവശ്യപ്പെട്ടു.
കാര്യങ്കോട് കടിഞ്ഞിക്കുഴി ഉള്‍പ്പെടെയുള്ള പ്രദേശങ്ങളിലെ 400ല്‍ പരം കുടുംബങ്ങള്‍ കുടിവെള്ളത്തിനായി ആശ്രയിക്കുന്നത് ചീറ്റക്കല്‍ ശുദ്ധജല വിതരണ പദ്ധതിയെയാണ്.ഈ പദ്ധതി ഇല്ലാതായാല്‍ കുടിവെള്ളത്തിനായി ജനങ്ങള്‍ നെട്ടോട്ടമോടേണ്ടി വരും. വാട്ടര്‍ അതോറിറ്റി ആവശ്യമായ സ്ഥലം നല്കിയാല് പദ്ധതി പുനര്‍നിര്‍മിക്കാന്‍ തയാറാണെന്ന് അറിയിക്കുകയുണ്ടായി.
പദ്ധതി പുനര്‍നിര്‍മിക്കുന്നതിന്റെ വശങ്ങള് ചര്‍ച്ച ചെയ്ത പദ്ധതി നടപ്പിലാക്കുന്നതിനു വേണ്ടി ആവശ്യമായ നടപടികള്‍ സ്വീകരിക്കണമെന്നും അദ്ദേഹം പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."