പ്രതിയെ വിട്ടുകിട്ടാന്‍ വനംവകുപ്പ് ഹൈക്കോടതിയെ സമീപിച്ചു
കൊച്ചി: ഇടമലയാര്‍ ആനക്കൊമ്പ് കേസിലെ പ്രതി തങ്കച്ചിയെ വിട്ടുകിട്ടണമെന്നാവശ്യപ്പെട്ട് വനംവകുപ്പ് ഹൈക്കോടതിയെ സമീപിച്ചു.
കൊല്‍ക്കത്തയില്‍ മറ്റൊരു കേസില്‍ അറസ്റ്റിലായ സിന്ധു എന്ന തങ്കച്ചിയെ കസ്റ്റഡിയില്‍ വാങ്ങുന്നതിന് അനുമതിതേടി കോതമംഗലം ജുഡിഷ്യല്‍ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയെ വനംവകുപ്പ് സമീപിച്ചെങ്കിലും കോടതി ആവശ്യം നിരസിക്കുകയായിരുന്നു. കൊല്‍ക്കത്തയിലെ അഡി.ചീഫ് ജുഡിഷ്യല്‍ മജിസ്ട്രേറ്റ് കോടതി ഇവര്‍ക്ക് 23 വരെ ഇടക്കാല ജാമ്യം അനുവദിച്ചിരുന്നു.
ജാമ്യത്തിലായതിനാല്‍ ഇടപെടാനാവില്ലെന്ന് കോതമംഗലം കോടതി വ്യക്തമാക്കിയതിനെ തുടര്‍ന്നാണ് വനംവകുപ്പ് ഹൈക്കോടതിയെ സമീപിച്ചത്. കൊല്‍ക്കത്തയിലെ അലിപ്പൂര്‍ കോടതിയുടെ ഉത്തരവ് പരിഗണിക്കേണ്ടതില്ലെന്ന് ഹൈക്കോടതി വ്യക്തമാക്കി. കോതമംഗലം കോടതിയില്‍ പ്രതി കീഴടങ്ങിയാല്‍ നടപടിക്രമങ്ങളുമായി മുന്നോട്ടുപോകാമെന്നും ഹൈക്കോടതി വ്യക്തമാക്കി. മലയാറ്റൂര്‍, നേര്യമംഗലം ഭാഗങ്ങളില്‍ നിന്ന് ആനകളെ കൊന്നശേഷം കൊമ്പ് കടത്തിക്കൊണ്ടുപോയെന്നാണ് ഇവര്‍ക്കെതിരേയുള്ള പ്രധാന ആരോപണം.
കേസിലെ മറ്റൊരു പ്രതിയായ അജീഷിനെ കഴിഞ്ഞദിവസം തിരുവനന്തപുരത്ത് നിന്ന് വനംവകുപ്പ് പിടികൂടിയിരുന്നു.
ഇയാളെ വനംവകുപ്പ് ഉദ്യോഗസ്ഥര്‍ ചോദ്യംചെയ്തുവരികയാണ്. കൂടുതല്‍ തെളിവുകള്‍ ലഭിക്കണമെങ്കില്‍ തങ്കച്ചിയെ കൂടി കസ്റ്റഡിയില്‍ വിട്ടുകിട്ടണമെന്ന് വനംവകുപ്പ് വ്യക്തമാക്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."