HOME
DETAILS
MAL
അറ്റകുറ്റപ്പണി; കനോലി പ്ലോട്ട് അടച്ചു
backup
April 19 2017 | 20:04 PM
നിലമ്പൂര്‍: ജില്ലയിലെ പ്രധാന ടൂറിസം കേന്ദ്രമായ നിലമ്പൂര്‍ കനോലിപ്ലോട്ടും തൂക്കുപാലവും അറ്റകുറ്റപ്പണികള്‍ക്കായി അടച്ചിട്ടു. കനോലി പ്ലോട്ടിലെ തൂക്കുപാലം വര്‍ഷാവര്‍ഷം അറ്റകുറ്റപ്പണി നടത്താറുണ്ട്. വനംവകുപ്പിനു കീഴിലുള്ള ഈ ടൂറിസം കേന്ദ്രത്തില്‍ ലക്ഷങ്ങളാണ് ദിവസവും വരുമാനം ലഭിക്കുന്നത്.
അതേസമയം, മാര്‍ച്ചിലോ മറ്റോ നടത്താമെന്നിരിക്കെ സ്‌കൂള്‍ മധ്യവേനലവധിയില്‍തന്നെ അറ്റകുറ്റപ്പണികളുടെ പേരില്‍ കനോലി പ്ലോട്ട് അടച്ചിടുന്നതു വരുമാന നഷ്ടത്തിനിടയാക്കുകയാണ്. മൂന്നാഴ്ച കഴിഞ്ഞേ ഇനി സഞ്ചാരികള്‍ക്കു തുറന്നുകൊടുക്കൂ.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."