തിരൂരില്‍ പ്ലസ്വണ് വിദ്യാര്‍ഥിക്ക് ഡിഫ്തീരിയ
തിരൂര്‍: പ്ലസ്വണ് വിദ്യാര്‍ഥിയെ ഡിഫ്തീരിയ ബാധിച്ചു കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തിരൂര്‍ പരന്നേക്കാട് ജെ.എം ഹയര്‍സെക്കന്‍ഡറി സ്കൂള്‍ പ്ലസ്വണ് വിദ്യാര്‍ഥിയും തിരൂര്‍ തലപ്പള്ളിപ്പാടം സ്വദേശിയുമായ 17കാരനെയാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
കടുത്ത പനിയെ തുടര്‍ന്നു കഴിഞ്ഞ ദിവസമാണ് വിദ്യാര്‍ഥിയെ തിരൂരിലെ വിവിധ ആശുപത്രികളില്‍ പ്രവേശിപ്പിച്ചത്. എന്നാല്‍, രോഗം ഭേദമാകാത്തതിനെ തുടര്‍ന്നു നടത്തിയ പരിശോധനയില്‍ ഡിഫ്തീരിയ ആണെന്നു സംശയിക്കുകയും സ്ഥിരീകരണത്തിനായി കോഴിക്കോട് മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിക്കുകയുമായിരുന്നു.
ഡിഫ്തീരിയ ബാധയെ തുടര്‍ന്ന് ആരോഗ്യവകുപ്പിന്റെ നേതൃത്വത്തില്‍ തലപ്പള്ളിപ്പാടം മേഖലയില്‍ പ്രത്യേക പ്രതിരോധ കുത്തിവയ്പ് ക്യാംപ് നടത്തി. മുനിസിപ്പല്‍ ആശാ പ്രവര്‍ത്തകരുടെ നേതൃത്യത്തില്‍ പ്രദേശത്തെ വീട്ടുകാര്‍ക്കു ബോധവല്‍ക്കരണ ക്ലാസുകളും നല്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."