പൂടംകല്ല് സി.എച്ച്.സിയില്‍ രാത്രിയില്‍ ഡോക്ടര്‍മാരുടെ സേവനമില്ല
രാജപുരം: പൂടംകല്ല് സാമൂഹിക ആരോഗ്യ കേന്ദ്രത്തില്‍ രാത്രി പരിശോധനയ്ക്കു ഡോക്ടര്‍മാര്‍ ഇല്ലാത്തതു ദുരിതമാകുന്നു. മലയോരത്തു പകര്‍ച്ചപ്പനി ഉള്‍പ്പെടെ മഴക്കാല രോഗങ്ങള്‍ വ്യാപമാകുമ്പോള്‍ ഇവിടെ രാത്രി ഒരു ഡോക്ടറുടെ സേവനം പോലും ലഭിക്കാത്തതു പ്രതിഷേധത്തിനിടയാക്കിയിട്ടുണ്ട്. വിളിപ്പാടകലെ ആശുപത്രിയുണ്ടായിട്ടും രോഗികള്‍ക്കു രാത്രി കാലങ്ങളില്‍ കാഞ്ഞങ്ങാടിനെ ആശ്രയിക്കേണ്ട അവസ്ഥയാണിപ്പോള്‍.
ഈ ആവശ്യം ഉന്നയിച്ച് പൂടംകല്ല് യുവദര്‍ശന കലാ കായിക സാംസ്‌കാരിക വേദി പ്രവര്‍ത്തകര്‍ പാതിരാ സമരം നടത്തി.
ആശുപത്രിയില്‍ രാത്രി സേവനത്തിനായി ഡോക്ടറെ നിയമിക്കുക, ഡ്യൂട്ടി സമയത്തുള്ള സ്വകാര്യ പ്രാക്ടീസ് അവസാനിപ്പിക്കുക, രോഗികളോട് ഡോക്ടര്‍മാരും നഴ്‌സുമാരും മാന്യമായി പെരുമാറുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണു സമരം.
പ്രശ്‌ന പരിഹാരമാകുന്നതുവരെ സമരം തുടരനാണ് ക്ലബ് അംഗങ്ങളുടെ തീരുമാനം. സി സുധാകരന്‍, ഇ.ജെ ബേബി, പി.ടി ശശീധരന്‍, മഹേഷ് കുമാര്‍, ടി.എം സുധാകരന്‍, ജോമോന്‍ എന്നിവരുടെ നേതൃത്വത്തിലാണ് സമരം നടന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."