യുവമോര്‍ച്ചാ മാര്‍ച്ച്; പൊലിസിനെ അക്രമിച്ചതിനു നൂറോളം പേര്‍ക്കെതിരേ കേസ്
ഉദുമ: കാണാതായവരുടെ ഐ.എസ് ബന്ധം ആരോപിച്ച് യുവമോര്‍ച്ച ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ പൊയിനാച്ചി സെഞ്ച്വറി കോളജിലേക്കു നടത്തിയ മാര്‍ച്ചിനിടെ പൊലിസിനെ ആക്രമിക്കുകയും ദേശീയപാത ഉപരോധിച്ച് മാര്‍ഗതടസം സൃഷ്ടിക്കുകയും ചെയ്തതിന് നൂറോളം യുവമോര്‍ച്ചാ പ്രവര്‍ത്തകര്‍ക്കെതിരേ വിദ്യാനഗര്‍ പൊലിസ് കേസെടുത്തു.
യുവമോര്‍ച്ചാ പ്രവര്‍ത്തകരായ സുനില്‍, രാജേഷ്, വിജേഷ്, അനീഷ്, മഹേഷ്, പ്രജീഷ് തുടങ്ങി നൂറോളം പേര്‍ക്കെതിരേയാണ് കേസ്. ചൊവ്വാഴ്ച ഉച്ചയോടെയാണ് യുവമോര്‍ച്ചാ പ്രവര്‍ത്തകര്‍ സെഞ്ച്വറി കോളജിലേക്ക് മാര്‍ച്ച് നടത്തിയത്. കോളജിനു സമീപത്തു വച്ച് മാര്‍ച്ച് പൊലിസ് തടയുകയായിരുന്നു. ഇതിനിടയില്‍ പൊലിസും പ്രവര്‍ത്തകരും തമ്മിലുണ്ടായ ഉന്തും തള്ളും സംഘര്‍ഷത്തില്‍ കലാശിച്ചു. സംഘര്‍ഷത്തില്‍ നാല് പൊലിസുകാര്‍ക്കു പരുക്കേറ്റിരുന്നു. അനുമതിയില്ലാതെയാണ് യുവമോര്‍ച്ച പ്രവര്‍ത്തകര്‍ പ്രകടനം നടത്തിയതെന്ന് പൊലിസ് പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."