HOME
DETAILS

മയക്കുമരുന്നു കേസ്: അന്വേഷണത്തിന് പ്രത്യേക സംഘത്തെ നിയോഗിച്ചെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയില്‍

  
backup
July 05 2018 | 07:07 AM

%e0%b4%ae%e0%b4%af%e0%b4%95%e0%b5%8d%e0%b4%95%e0%b5%81%e0%b4%ae%e0%b4%b0%e0%b5%81%e0%b4%a8%e0%b5%8d%e0%b4%a8%e0%b5%81-%e0%b4%95%e0%b5%87%e0%b4%b8%e0%b5%8d-%e0%b4%85%e0%b4%a8%e0%b5%8d%e0%b4%b5


കൊച്ചി : മയക്കുമരുന്നു കടത്തിയ കേസില്‍ ദോഹയില്‍ അറസ്റ്റിലായ യുവാക്കളെ കുടുക്കിയതാണെന്ന പരാതി അന്വേഷിക്കാന്‍ ക്രൈംബ്രാഞ്ച് എ.ഡി.ജി.പിയുടെ മേല്‍നോട്ടത്തില്‍ പ്രത്യേക സംഘത്തെ നിയോഗിച്ചെന്ന് സംസ്ഥാന സര്‍ക്കാര്‍ ഹൈക്കോടതിയില്‍ അറിയിച്ചു.
ക്രൈംബ്രാഞ്ച് അന്വേഷണത്തിന് അനുമതി നല്‍കിയ ഹൈക്കോടതി വിദേശത്തുള്ളവരുടെ മൊഴിയെടുക്കുന്നതിന് സി.ബി.ഐ അടക്കമുള്ള ഏജന്‍സികളുടെ സഹായം കേന്ദ്ര സര്‍ക്കാര്‍ മുഖേന തേടാമെന്നും അന്വേഷണ പുരോഗതി റിപ്പോര്‍ട്ട് വിദേശ കാര്യ മന്ത്രായലത്തിന് ആവശ്യമെങ്കില്‍ നല്‍കാമെന്നും വ്യക്തമാക്കി.
വിസ ഏജന്റുമാര്‍ വഞ്ചിച്ചതിനെ തുടര്‍ന്ന് മയക്കുമരുന്ന് കേസില്‍ ജയിലിലായ യുവാക്കളെ മോചിപ്പിക്കണമെന്നും സംഭവത്തെക്കുറിച്ച് സി.ബി.ഐ അന്വേഷിക്കണമെന്നുമാവശ്യപ്പെട്ട് അമ്മമാര്‍ നല്‍കിയ ഹരജിയാണ് ഹൈക്കോടതി പരിഗണിക്കുന്നത്.
എറണാകുളം മൂക്കന്നൂര്‍ സ്വദേശിനി കെ.വി ഉഷാകുമാരി, കോട്ടയം ഏഞ്ചല്‍വാലി സ്വദേശിനി റോസമ്മ മാത്യു, ചെങ്ങന്നൂര്‍ സ്വദേശിനി കെ.ആര്‍. ഇന്ദിരാ ദേവി, എറണാകുളം ചേലാമറ്റം സ്വദേശിനി രമ ശശി എന്നിവരാണ് ഹരജി നല്‍കിയത്. ഇവരുടെ മക്കളായ ആഷിക് ആഷ്‌ലി (22), കെവിന്‍ മാത്യു (26), ആദിത്യ മോഹനന്‍ (21), ശരത് ശശി (24) എന്നിവരാണ് ദോഹയിലെ ദുഹൈല്‍ ജയിലില്‍ കഴിയുന്നത്.
ജോലി തേടി വിദേശത്തേക്ക് പോയതാണിവര്‍. ഷാനി, റഫീസ്, റഷീദ്, ജയേഷ് എന്നിവരാണ് ഇവരുടെ വിസ ശരിയാക്കിയതെന്നും മയക്കുമരുന്ന് റാക്കറ്റിലുള്‍പ്പെട്ട ഈ സംഘം മക്കളെ ചതിച്ചതാണെന്നും അമ്മമാര്‍ ആരോപിക്കുന്നു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

എം പോക്സ് - രോഗ ലക്ഷണങ്ങള്‍ ഉള്ളവര്‍ കൃത്യമായ ചികിത്സ തേടണം: യാത്ര ചെയ്തു വരുന്നവര്‍ പ്രത്യേകം ശ്രദ്ധിക്കണം: മന്ത്രി വീണാ ജോര്‍ജ്

Kerala
  •  3 months ago
No Image

സ്‌കൂളിന്റെ ഉന്നമനത്തിനായി രണ്ടാം ക്ലാസുകാരനെ ബലി നല്‍കി;യു.പിയില്‍ ഡയറക്ടറും അധ്യാപകരും അറസ്റ്റില്‍

National
  •  3 months ago
No Image

അത് അര്‍ജുന്‍ തന്നെ; ഡി.എന്‍.എ പരിശോധനയില്‍ സ്ഥിരീകരണം, മൃതദേഹം ഉടന്‍ ബന്ധുക്കള്‍ക്ക് കൈമാറും

Kerala
  •  3 months ago
No Image

അന്‍വര്‍ വലതുപക്ഷത്തിന്റെ കയ്യിലെ കോടാലി; പാര്‍ട്ടിയെക്കുറിച്ച് അറിയില്ല- എം.വി ഗോവിന്ദന്‍

Kerala
  •  3 months ago
No Image

കൊല്ലത്ത് നിന്ന് കാണാതായ 2 വിദ്യാര്‍ത്ഥികളെ ശാസ്താംകോട്ട തടാകത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി

Kerala
  •  3 months ago
No Image

സംസ്ഥാന സര്‍ക്കാരിന് തിരിച്ചടി; ഇ.പി ജയരാജന്‍ വധശ്രമക്കേസില്‍ കെ സുധാകരനെതിരായ ഹരജി സുപ്രിം കോടതി തള്ളി

Kerala
  •  3 months ago
No Image

21 വിദ്യാര്‍ഥികളെ ലൈംഗികമായി പീഡിപ്പിച്ച മുന്‍ ഹോസ്റ്റല്‍ വാര്‍ഡന് വധശിക്ഷ

National
  •  3 months ago
No Image

എല്‍.ഡി.എഫിനൊപ്പം തന്നെയാണ് ഇപ്പോഴും;  ഈ രീതിയിലാണ് പാര്‍ട്ടിയുടെ പോക്കെങ്കില്‍ 20-25 സീറ്റേ കിട്ടൂ- പി.വി അന്‍വര്‍

Kerala
  •  3 months ago
No Image

ഇസ്‌റാഈലിന് തലങ്ങും വിലങ്ങും തിരിച്ചടി; യെമനില്‍ നിന്നും മിസൈല്‍, ആക്രമണം അഴിച്ചു വിട്ട് ഇറാഖും

International
  •  3 months ago
No Image

തൃശൂരിലെ എ.ടി.എം കവര്‍ച്ച; 5 അംഗ കൊള്ളസംഘം പിടിയിലായത് തമിഴ്‌നാട്ടില്‍ വച്ച്; പൊലിസുമായുള്ള ഏറ്റുമുട്ടലില്‍ ഒരാള്‍ കൊല്ലപ്പെട്ടു

Kerala
  •  3 months ago