ദമ്പതികള്‍ക്ക് ഭ്രഷ്ട്; സമുദായത്തെ അവഹേളിക്കാന്‍ ശ്രമമെന്ന് യാദവ സേവ സമിതി
മാനന്തവാടി: അന്യസമുദായത്തില്‍പ്പെട്ടയാളെ വിവാഹം കഴിച്ച് സമുദായത്തില്‍ നിന്ന് പുറത്ത് പോയവര്‍ സമുദായത്തെയും അതിന്റെ ഭാരവാഹികളെയും അവഹേളിക്കുന്നത് അവസാനിപ്പിക്കണമെന്ന് യാദവ സേവ സമിതി സംസ്ഥാന പ്രസിഡന്റ് അഡ്വ.ടി മണി വാര്‍ത്താസമ്മേള നത്തില്‍ ആവശ്യപ്പെട്ടു.
മാനന്തവാടി എരുമത്തെരുവിലെ സമുദായത്തില്‍പ്പെട്ട സുകന്യ നാല് വര്‍ഷം മുമ്പ് അന്യ സമുദായത്തില്‍പ്പെട്ട അരുണിനെ വിവാഹം കഴിച്ച് താമസിച്ചു വരികയാണ്. കുട്ടിയുടെ മാതാപിതാക്കള്‍ അവരെ ഒഴിവാക്കിയതായി അറിയിക്കുകയും ചെയ്തതാണ്.
ക്ഷേത്ര ചടങ്ങുകളിലും മരണവീടുകളില്‍ സന്ദര്‍ശിക്കുകയും ചെയ്യുന്നുണ്ട്. തങ്ങള്‍ രണ്ട് ഗോത്ര കുലങ്ങളായാണ് ജീവിക്കുന്നത്. ഒരേ കുലത്തില്‍പ്പെട്ടവര്‍ തമ്മില്‍ വിവാഹം ചെയ്യാറില്ല. എന്നാല്‍ അതിന് വിരുദ്ധമായാണ് ഇവരുടെ വിവാഹം. സഹോദരനും സഹോദരിയും തമ്മില്‍ വിവാഹം ചെയ്യാമെന്ന് ഇന്ത്യന്‍ ഭരണഘടനയില്‍ ഒരിടത്തും പരാമര്‍ശിക്കുന്നില്ല.
വസ്തുതകള്‍ ഇതായിരിക്കെ ചിലര്‍ സമുദായത്തില്‍ ഭിന്നിപ്പുണ്ടാക്കാന്‍ ശ്രമിക്കുകയാണ്. ജനപ്രതിനിധികളും രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളും മാധ്യമ പ്രവര്‍ത്തകരും സത്യാവസ്ത മനസ്സിലാക്കി പ്രവര്‍ത്തിക്കാന്‍ തയ്യാറാകണം.
വാര്‍ത്താസമ്മേളനത്തില്‍ സമിതി ഭാരവാഹികളായ എം.വി സുരേന്ദ്രന്‍, എം.എം ശ്രീജിത്ത്, ടി മഹേഷ്, എം.എസ് മോഹനന്‍, എം.ജി രമേശന്‍, എം.കെ ജിജേഷ് എന്നിവരും പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."