HOME
DETAILS

കോട്ടയത്ത് കെ.എസ്.ആര്‍.ടി.സി ഇലക്ട്രിക് ബസ് പരീക്ഷണ ഓട്ടം നടത്തി

ADVERTISEMENT
  
backup
July 05 2018 | 08:07 AM

%e0%b4%95%e0%b5%8b%e0%b4%9f%e0%b5%8d%e0%b4%9f%e0%b4%af%e0%b4%a4%e0%b5%8d%e0%b4%a4%e0%b5%8d-%e0%b4%95%e0%b5%86-%e0%b4%8e%e0%b4%b8%e0%b5%8d-%e0%b4%86%e0%b4%b0%e0%b5%8d%e2%80%8d-%e0%b4%9f%e0%b4%bf-2


പാലാ: ജില്ലയിലെ ആദ്യത്തെ കെ.എസ്.ആര്‍.ടി.സി ഇലക്ട്രിക് ബസിന് പാലായില്‍ ഹൃദ്യമായ സ്വീകരണം. പരീക്ഷണ അടിസ്ഥാനത്തില്‍ പാലായില്‍ നിന്ന് സര്‍വ്വീസ് ആരംഭിച്ച ബസ് കെ. എം. മാണി എം.എല്‍.എ ഫ്‌ളാഗ് ഓഫ ്‌ചെയ്തു.
മലീനീകരണം ഇല്ലാത്തതും ശബ്ദരഹിതവും പ്രകൃതി സൗഹൃദവും വേഗത കൂടിയതുമായ ഈ ബസ് ഒട്ടേറെ ഗുണങ്ങള്‍ നിറഞ്ഞതാണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. പരീക്ഷണ ഓട്ടം വിജയിച്ചാല്‍ ഇലക്ട്രിക് ബസ് പാലായില്‍ നിന്നും സര്‍വ്വീസ് തുടങ്ങും.പാലാ സ്റ്റാന്‍ഡില്‍ നിന്നും കൊട്ടാരമറ്റം വരെ അദ്ദേഹം ബസില്‍ യാത്രചെയ്തു. പാലായില്‍ നിന്ന് കോട്ടയത്തേക്കായിരുന്നു ബസിന്റെ ആദ്യ പരീക്ഷണ സര്‍വ്വീസ്.
എറണാകുളത്ത് നിന്ന് മൂവാറ്റുപുഴ,തൊടുപുഴ വഴിയാണ് ബസ് പാലായിലെത്തിയത്. കോട്ടയത്ത് നിന്ന് ബസ് തിരിച്ച് എറണാകുളത്തേക്ക് മടങ്ങിപ്പോയി. നിലവില്‍ തിരുവനന്തപുരം, എറണാകുളം, കോഴിക്കോട് എന്നിവിടങ്ങളില്‍ മാത്രമാണ് ഇലക്ട്രിക് ബസ് പരീക്ഷണ ഓട്ടം നടത്തിയത്.പരീക്ഷണ ഓട്ടം വിജയിച്ചാല്‍ ഹ്രസ്വദൂരത്തില്‍ പാലാ ഡിപ്പോയില്‍ നിന്ന് സര്‍വ്വീസ് നടത്തിയേക്കും. റൂട്ട് ഉള്‍പ്പെടെയുളള കാര്യങ്ങള്‍ പിന്നീട് തീരുമാനിക്കും. നാല് മണിക്കൂര്‍ ബസിന്റെ ബാറ്ററി ചാര്‍ജ് ചെയ്താല്‍ 240 കിലോമിറ്ററോളം ഓടും. 37 പേര്‍ക്കാണ് ബസില്‍ ഇരുന്ന് യാത്ര ചെയ്യാനാവുക.
ളാലം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സിബി ഓടക്കല്‍, പാലാ നഗരസഭ വികസനകാര്യ സ്റ്റാന്‍ഡിംഗ് കമ്മറ്റി ചെയര്‍മാന്‍ ജോസി ജോസ്, പാലാ എ.റ്റി.ഒ ഷിബു, ജനപ്രതിനിധികള്‍,കെ.എസ്.ആര്‍.ടി.സി ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു. ജില്ലയിലെ ആദ്യത്തെ കെ.എസ്.ആര്‍.ടി.സി ഇലക്ട്രിക് ബസ്് പാലായില്‍ നിന്നുള്ള പരീക്ഷണ ഓട്ടത്തിന് കെ. എം. മാണി എം.എല്‍.എ ഫ്‌ളാഗ് ഓഫ ്‌ചെയ്യുന്നുു

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."



ADVERTISEMENT

ADVERTISEMENT
No Image

'പി.ടി ഉഷ പാരിസിൽ രാഷ്ട്രീയം കളിച്ചു' ഇന്ത്യൻ ഒളിമ്പിക് അസോസിയേഷൻ മേധാവിക്കെതിരെ വിനേഷ് ഫോഗട്ട് 

National
  •  4 minutes ago
No Image

കടുത്തുരുത്തിയില്‍ ദമ്പതികള്‍ വീട്ടില്‍ മരിച്ച നിലയില്‍; കടബാധ്യത മൂലമെന്ന് സംശയം

Kerala
  •  25 minutes ago
No Image

ഉരുള്‍പൊട്ടല്‍ തനിച്ചാക്കിയ ശ്രുതിയെ തേടി വീണ്ടും ദുരന്തം; വാഹനാപകടത്തില്‍ പ്രതിശ്രുതവരന് ഗുരുതര പരുക്ക്

Kerala
  •  33 minutes ago
No Image

ഇംഫാലിൽ അനിശ്ചിതകാല കർഫ്യൂ പ്രഖ്യാപിച്ചു

National
  •  an hour ago
No Image

ഹരിയാന ബി.ജെ.പിയില്‍ വീണ്ടും കൊഴിഞ്ഞുപോക്ക്

National
  •  2 hours ago
No Image

സുഭദ്രയുടെ കൊലപാതകം: കൊലക്കു മുന്‍പേ കുഴിയൊരുക്കി?; കുഴിയെടുക്കാന്‍ വന്നപ്പോള്‍ വയോധികയെ കണ്ടെന്ന് മേസ്തിരിയുടെ മൊഴി

Kerala
  •  2 hours ago
No Image

ആന്റണി രാജു ഉള്‍പ്പെട്ട തൊണ്ടിമുതല്‍ കേസ് സത്യം കണ്ടെത്താന്‍ ഏതറ്റംവരെയും പോകും: സുപ്രിംകോടതി ആവശ്യമെങ്കില്‍ സി.ബി.ഐക്ക് കൈമാറും

National
  •  3 hours ago
No Image

ഇനി ടോള്‍ സഞ്ചരിച്ച ദൂരത്തിനു മാത്രം; 20 കിലോമീറ്റര്‍ വരെ ഇല്ല

Kerala
  •  3 hours ago
No Image

അവധി വേണ്ടെന്ന്;  പിന്‍വലിക്കാന്‍ അപേക്ഷ നല്‍കി എ.ഡി.ജി.പി അജിത്കുമാര്‍ 

Kerala
  •  3 hours ago
No Image

ലോകകപ്പ് യോഗ്യത മത്സരത്തില്‍ അര്‍ജന്റീനയെ വീഴ്ത്തി കൊളംബിയ

Football
  •  4 hours ago