മണിപ്പൂരില്‍ ബി.ജെ.പിക്ക് ഇരുട്ടടി: മൂന്ന് എം.എല്‍.എമാര്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നു, സര്‍ക്കാര്‍താഴെ വീഴും
ഇംഫാല്‍: കര്‍ണാടകയിലും മധ്യപ്രദേശിലും രാജസ്ഥാനിലും ബി.ജെ.പി നടത്തിയ കുതിരക്കച്ചവടത്തിന് അപ്രതീക്ഷിത തിരിച്ചടി. വിവിധ സംസ്ഥാനങ്ങളില്‍ രാജ്യസഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ മണിപ്പൂരില്‍ ഭരണകക്ഷിയായ ബി.ജെ.പിയുടെ മൂന്ന് എം.എല്‍.എമാര്‍ പാര്‍ട്ടിയില്‍നിന്നു രാജിവച്ച് കോണ്‍ഗ്രസില്‍ ചേര്‍ന്നു. ഇതോടൊപ്പം, സംസ്ഥാനത്ത് പാര്‍ട്ടി ഘടകകക്ഷിയായ എന്‍.പി.പി (നാഷനല്‍ പീപ്പിള്‍സ് പാര്‍ട്ടി)യും മറ്റു ഘടകകക്ഷികളുടെ രണ്ട് എം.എല്‍.എമാരും സര്‍ക്കാരിനുള്ള പിന്തുണ പിന്‍വലിക്കുകയും ചെയ്തു.
ബി.ജെ.പിയുടെ മൂന്ന് എം.എല്‍.എമാരും എന്‍.പി.പിയുടെ മൂന്നു മന്ത്രിമാരടക്കമുള്ള നാല് എം.എല്‍.എമാരും തൃണമൂല്‍ എം.എല്‍.എയും ഒരു സ്വതന്ത്ര എം.എല്‍.എയുമാണ് ഇന്നലെ പൊടുന്നനെ ബി.ജെ.പി സഖ്യസര്‍ക്കാരിനുള്ള പിന്തുണ പിന്‍വലിച്ചത്. ഇതോടെ, സര്‍ക്കാരിന് നിലവില്‍ ഒന്‍പത് എം.എല്‍.എമാരുടെ പിന്തുണ നഷ്ടമായി. അറുപതംഗ നിയമസഭയില്‍ ബി.ജെ.പിയുടെ അംഗസംഖ്യ 18 ആയി കുറഞ്ഞതോടെ,സര്‍ക്കാര്‍ താഴെവീഴുമെന്ന് ഏതാണ്ട് ഉറപ്പായി.
നേരത്തെ, 2017ല്‍ കോണ്‍ഗ്രസ് ടിക്കറ്റില്‍ ജയിച്ച ഏഴ് എം.എല്‍.എമാര്‍ പിന്തുണച്ചതോടെയായിരുന്നു ബി.ജെ.പിക്ക് സര്‍ക്കാരുണ്ടാക്കാനായിരുന്നത്. എന്നാല്‍, ബി.ജെ.പിയെ സഹായിച്ച കോണ്‍ഗ്രസ് വിമത എം.എല്‍.എമാര്‍ രാജിവച്ചിരുന്നില്ല. ഇവര്‍ക്കെതിരേ സ്പീക്കര്‍ നടപടി സ്വീകരിക്കാതിരുന്നതോടെ കോണ്‍ഗ്രസ് ഹൈക്കോടതിയെ സമീപിക്കുകയും ഈ എം.എല്‍.എമാര്‍ നിയമസഭയില്‍ പ്രവേശിക്കരുതെന്ന് കോടതി ഉത്തരവിടുകയും ചെയ്തിരുന്നു.
മണിപ്പൂരില്‍ കോണ്‍ഗ്രസിന് 28 എം.എല്‍.എമാരുടെ പിന്തുണയുണ്ടായിരുന്നു. ബി.ജെ.പിക്ക് 21 എം.എല്‍.എമാരാണ് ഉണ്ടായിരുന്നത്. ഏഴു കോണ്‍ഗ്രസ് എം.എല്‍.എമാരെ ചാക്കിട്ടുപിടിച്ചും മറ്റ് കോണ്‍ഗ്രസ് ഇതരരെ കൂടെനിര്‍ത്തിയുമായിരുന്നു ബി.ജെ.പി ഭരിച്ചിരുന്നത്. എന്നാല്‍, കോണ്‍ഗ്രസ് വിമതരെ സഭയില്‍ പ്രവേശിക്കുന്നതില്‍നിന്നു കോടതി തടയുകയും പുതുതായി ഒന്‍പത് എം.എല്‍.എമാരുടെ പിന്തുണ നഷ്ടപ്പെടുകയുംകൂടി ചെയ്തതോടെ നാളെ നടക്കുന്ന രാജ്യസഭാ തെരഞ്ഞെടുപ്പിലടക്കം സര്‍ക്കാര്‍ പ്രതിരോധത്തിലാകും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."