ഡ്യൂട്ടിക്കിടെ പൊലിസുകാരനെ അക്രമിച്ച കേസ്; പ്രതികള്‍ക്ക് നാലര വര്‍ഷം തടവ്
മാനന്തവാടി: വാഹന പരിശോധനക്കിടെ പൊലിസുകാരനെ അടിച്ചു പരുക്കേല്‍പ്പിച്ച കേസില്‍ പ്രതികള്‍ക്ക് നാലര വര്‍ഷം തടവ് ശിക്ഷ.
പേരാവൂര്‍ ചേരാപുരം സ്വദേശികളായ തട്ടാന്‍ കണ്ടി, സിറാജ് (34), മലയില്‍ വീട് എം. സുരേഷ് (41), പാടിക്കല്‍ പി. കരീം (50), പാടിക്കല്‍ സത്യന് (41), ചെറുപാറയില്‍ സുരേഷ് (50) എന്നിവരെയാണ് കോടതി ശിക്ഷിച്ചത്. വധശ്രമം, ഔദോഗിക കൃത്യനിര്‍വഹണം തടസപ്പെടുത്തല്‍, അടിച്ച് പരുക്കേല്‍പ്പിക്കല്‍ എന്നീ വകുപ്പുകളിലായി മാനന്തവാടി അഡീഷണല്‍ സെഷന്‍സ് ജഡ്ജ് പി. സെയ്തലവിയാണ് നാലര വര്‍ഷം തടവും പിഴയും ശിക്ഷ വിധിച്ചത്. 2016 ലാണ് കേസിനാസ്പദമായ സംഭവം. പക്രന്തളത്ത് വാഹന പരിശോധന നടത്തുകയായിരുന്ന കല്‍പ്പറ്റ എ.ആര് ക്യാംപിലെ പൊലിസുകാരനെയാണ് ആക്രമിച്ചത്. വെള്ളമുണ്ട പൊലിസ് രജിസ്റ്റര്‍ ചെയ്ത കേസിലാണ് കോടതി വിധി. പ്രോസിക്യുഷന് വേണ്ടി സ്പെഷല്‍ പബ്ലിക് പ്രോസിക്യുട്ടര്‍ അഡ്വ. ജോഷി മുണ്ടക്കല്‍ ഹാജരായി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."