തരൂര്‍ ഒന്നിന് നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കും
തിരുവനന്തപുരം: യു.ഡി.എഫ് സ്ഥാനാര്‍ഥി ശശി തരൂര്‍ ഏപ്രില്‍ ഒന്നിന് ഉച്ചയ്ക്ക് 12.15നു വരണാധികാരിയായ ജില്ലാ കലക്ടര്‍ക്ക് മുന്‍പാകെ നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കുമെന്ന് യു.ഡി.എഫ് തിരുവനന്തപുരം പാര്‍ലമെന്റ് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിറ്റി ചെയര്മാന് തമ്പാനൂര്‍ രവി അറിയിച്ചു.
ശാസ്തമംഗലം കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫിസില്‍ നിന്ന് യു.ഡി.എഫിന്റെ സമുന്നത നേതാക്കള്‍ക്കും പ്രവര്‍ത്തകര്‍ക്കുമൊപ്പം പ്രകടനമായാകും തരൂര്‍ നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാനെത്തുക.
സി. ദിവാകരന് ഇന്ന് സമര്‍പ്പിക്കും
തിരുവനന്തപുരം: തിരുവനന്തപുരം പാര്‍ലമെന്റ് മണ്ഡലം എല്‍.ഡി.എഫ് സ്ഥാനാര്‍ഥി സി. ദിവാകരന് ഇന്ന് നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കും. രാവിലെ 9.30ന് പാളയം രക്തസാക്ഷി മണ്ഡപത്തില്‍ പുഷ്പാര്‍ച്ചന നടത്തിയ ശേഷം ഇരുചക്ര വാഹനങ്ങളുടെ അകമ്പടിയോടെ കുടപ്പനക്കുന്നിലെത്തും. തുടര്‍ന്ന് 11ന് നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കും.
പാര്‍ലമെന്റ് മണ്ഡലത്തിലെ ജനപ്രതിനിധികളും എല്‍.ഡി.എഫ് നേതാക്കളും സ്ഥാനാര്‍ഥിക്കൊപ്പം ഉണ്ടാകും. പത്രികാ സമര്‍പ്പണത്തിനു മുന്നോടിയായി രാവിലെ രാവിലെ പട്ടത്തെ എം.എന്‍ ഗോവിന്ദന് നായരുടെ പ്രതിമയിലും നിയമസഭാ കോംപ്ലക്സിനു മുന്നിലെ ഇ.എം.എസ് പ്രതിമയിലും വെള്ളയമ്പലത്തെ അയ്യങ്കാളി പ്രതിമയിലും പുഷ്പാര്‍ച്ചന നടത്തും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."