പതിവു കാഴ്ചകള്‍ക്കപ്പുറത്തെ ലോകം അവര്‍ കണ്ടു, ആസ്വദിച്ചു
പയ്യോളി: ദീര്‍ഘകാലമായി രോഗപീഢ കൊണ്ട് വേദനിക്കുന്നവര്‍ ഗൃഹാന്തരീക്ഷത്തിന്റെ പതിവു കാഴ്ചകള്‍ക്കപ്പുറത്തേക്ക് എത്തിച്ചേര്‍ന്നതിന്റെ ആഹ്ലാദത്തിലായിരുന്നു ശരീരം തളര്‍ന്നുകിടക്കുന്ന കിടപ്പുരോഗികള്‍. നട്ടെല്ലിന് ക്ഷതമേറ്റവര്‍, കാന്‍സര്‍ ബാധിച്ചവര്‍, ശരീരം തളര്‍ന്നവര്‍ തുടങ്ങിയ 75ഓളം കിടപ്പുരോഗികളാണ് ക്യാംപിലെത്തിയത്.
തിക്കോടി പഞ്ചായത്തും മേലടി സാമൂഹ്യാരോഗ്യ കേന്ദ്രവും കൈത്താങ്ങ് സാംസ്‌കാരിക സംഘവും ചേര്‍ന്നു സംഘടിപ്പിച്ച പരിപാടി ഇവര്‍ക്ക് സാന്ത്വനമേകുകയായിരുന്നു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബാബു പറശ്ശേരി ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് സി. ഹനീഫ മാസ്റ്റര്‍ അധ്യക്ഷനായി. എം.വി അജിത, വി.വി കൈരളി, ബിന്ദു കണ്ടംകുനി, പ്രസീത ആളങ്ങാരി, വഹീദ എം.കെ, ഡി. ദീപ, എം.കെ പ്രേമന്‍, ചന്ദ്രശേഖരന്‍ തിക്കോടി, പുഷ്പന്‍ തിക്കോടി, അമ്പാടി ബാലന്‍, തിക്കോടി നാരായണന്‍, കെ.പി രമേശന്‍, ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ വിനോദ്, ഡോ. ഉഷ നടുവിലക്കണ്ടിയില്‍, ആര്‍. വിശ്വന്‍, ഭാസ്‌കരന്‍ പുതുക്കോളി, ചെത്തില്‍ മനോജന്‍ പ്രസംഗിച്ചു.
ചലച്ചിത്ര സംവിധായക വിധു വിന്‍സെന്റ് രോഗികളെ സന്ദര്‍ശിച്ചു. ശ്രീജിത്ത് വിയ്യൂര്‍, രാജീവ് മേമുണ്ട മാജിക് അവതരിപ്പിച്ചു. പ്രേംകുമാര്‍ വടകര ഗാനമാലപിച്ചു. കൈത്താങ്ങ് കലാകാരന്‍മാര്‍ വിവിധ പരിപാടികള്‍ അവതരിപ്പിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."