മുപ്ലിയം പാലത്തിന് ശാപമോക്ഷം അര നൂറ്റാണ്ടിലേറെ പഴക്കമുള്ള പാലം പൊളിച്ച് പണിയാന്‍ സര്‍ക്കാര്‍ ഉത്തരവ്
പുതുക്കാട്: തോട്ടം വനം മേഖലയിലെ നാല് പഞ്ചായത്തുകളെ ബന്ധിപ്പിക്കുന്ന മുപ്ലിയം പാലത്തിനു മോചനമാകുന്നു.
അരനൂറ്റാണ്ടു പിന്നിട്ട പാലം പൊളിച്ചുപണിയുന്നതിനുള്ള പ്രാരംഭ നടപടികള്‍ക്കു തുടക്കമായി.
പുതിയ പാലത്തിന്റെ മണ്ണുപരിശോധന ആരംഭിച്ചു. ഇതിന്റെ ഫലം അറിഞ്ഞ ശേഷം പൊതുമരാമത്ത് വകുപ്പിന്റെ തിരുവനന്തപുരത്തെ ഡിസൈനിങ്ങ് വിഭാഗം പാലത്തിന്റെ രൂപരേഖ തയ്യാറാക്കും. തുടര്‍ന്ന് എസ്റ്റിമേറ്റ് തയ്യാറാകും.
വലിയ താമസമില്ലാതെ ടെണ്ടര്‍ നടപടികളും ആരംഭിക്കുമെന്ന് പൊതുമരാമത്ത് വകുപ്പ് അധികൃതര്‍ അറിയിച്ചു. 52 വര്‍ഷം പിന്നിട്ട് ബലക്ഷയം സംഭവിച്ച മുപ്ലിയം പാലം പൊളിച്ച് മാറ്റി പുതിയ പാലം പണിയെണമെന്ന നാട്ടുകാരുടെ ആവശ്യത്തിനാണ് ഇതോടെ വിരാമമാകുന്നത്. 1962ല്‍ മന്ത്രി പി.പി ഉമ്മര്‍കോയ ശിലാസ്ഥാപനം നടത്തിയ മുപ്ലിയം പാലം 1966ല്‍ ഗതാഗതത്തിനു തുറന്നു കൊടുത്തു.
കേന്ദ്ര ഭക്ഷ്യമന്ത്രി പനമ്പിള്ളി ഗോവിന്ദമേനോനായിരുന്നു പാലം ഉദ്ഘാടനം ചെയ്തത്. തടി വന, പ്രകൃതി വിഭവ വ്യവസായങ്ങളില്‍ വലിയ മുന്നേറ്റത്തിന് തോട്ടം മേഖലയില്‍ കളമൊരുങ്ങിയപ്പോള്‍ മുപ്ലിയം പാലത്തിന് അതില്‍ സുപ്രധാന പങ്കാണ് ഉണ്ടായിരുന്നത്. പത്ത് ടണ്‍ മാത്രമായിരുന്നു പാലത്തിന്റെ ഭാരപരിധി.
എന്നാല്‍ നൂറിലേറെ സ്വകാര്യ ബസുകളും അവയുടെ പതിന്‍മടങ്ങ് ഭാരവാഹനങ്ങളും പതിവായി ഉപയോഗിച്ച് മുപ്ലിയം പാലത്തിന്റെ അടിത്തറയിളകിയ നിലയിലാണ്.
പുഴയില്‍ മണല്‍വാരല്‍ വ്യാപകമായതോടെ പാലത്തിന്റെ തൂണുകളുടെ അസ്ഥിവാരം വരെ പുറത്തു വന്ന നിലയിലായി. അപകടാവസ്ഥയിലായ പാലം അറ്റകുറ്റപണികള്‍ നടത്തണമെന്നാവശ്യപെട്ട് മുപ്ലിയം സ്വദേശിയും മനുഷ്യാവകാശ പ്രവര്‍ത്തകനുമായ രവീന്ദ്രനാഥ് മുഖ്യമന്ത്രിക്ക് പരാതി നല്‍കിയിരുന്നു. ഇതേ തുടര്‍ന്ന് ഉദ്യോഗസ്ഥര്‍ സ്ഥലം പരിശോധിക്കുകയും കാലപഴക്കം മൂലം പാലത്തിനു ബലക്ഷയം സംഭവിച്ചതായും കണ്ടെത്തിയിരുന്നു.
പഴയപാലത്തിന് സമീപത്താണ് പുതിയ പാലത്തിന് വേണ്ട മണ്ണ് പരിശോധന നടക്കുന്നത്. ഇതിനിടെ പാലത്തിലൂടെ ഭാരപരിധി നിയന്ത്രിച്ച് കൊണ്ടുള്ള സൂചനബോര്‍ഡ് സ്ഥാപിക്കണമെന്നു നാട്ടുകാര്‍ ആവശ്യപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."