തന്റെ പ്രവര്‍ത്തനങ്ങള്‍ തെരഞ്ഞെടുപ്പില്‍ തുണയാകുമെന്ന് പി.സി തോമസ്
കോട്ടയം : താന്‍ എം.പി ആയിരുന്ന കാലഘട്ടങ്ങളില്‍ നടത്തിയ പ്രവര്‍ത്തനങ്ങള്‍ തന്റെ വിജയത്തിന് കാരണമാകുമെന്ന് കോട്ടയം ലോക്‌സഭാ മണ്ഡലം എന്‍.ഡി.എ സ്ഥാനാര്‍ഥി പി.സി തോമസ്.
കാര്‍ഷിക മേഖലയായ കോട്ടയത്തെ ജനങ്ങളുടെ മുന്നില്‍ റബര്‍ കര്‍ഷകര്‍ക്കായി താന്‍ നടത്തിയിട്ടുള്ള പോരാട്ടങ്ങളാണ് പ്രചരണ വിഷയങ്ങള്‍. പൊസിറ്റീവായ പ്രചരണം മാത്രമാണ് താന്‍ ലക്ഷ്യമിടുന്നതെന്നും പി.സി തോമസ് പറഞ്ഞു. കോട്ടയം പ്രസ് ക്ലബിന്റെ ബാറ്റില്‍ 2019 മുഖാമുഖം പരിപാടിയില്‍ പങ്കെടുത്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
പഴയ മൂവാറ്റുപുഴ ലോക്‌സഭാ മണ്ഡലത്തില്‍ നിന്ന് ആറുതവണ വിജയിച്ച് ലോക്‌സഭയിലെത്തിയതിന്റെ അനുഭവ സമ്പത്തും എം.പി എന്ന നിലയില്‍ അക്കാലഘട്ടങ്ങളില്‍ നടത്തിയ പ്രവര്‍ത്തനങ്ങളുടെ പേരിലുള്ള ജനകീയ പിന്തുണയും ഇത്തവണത്തെ തെരഞ്ഞെടുപ്പില്‍ തനിക്ക് കരുത്താണെന്ന് പി.സി തോമസ് പറഞ്ഞു. കോട്ടയത്ത് ശക്തമായ ത്രികോണ മത്സരമാണ് നടക്കുന്നത്. പ്രചാരണത്തിന് നിരവധി വിഷങ്ങളുണ്ടെങ്കിലും പോസിറ്റീവായ പ്രചാരണം മാത്രമാണ് താന്‍ ലക്ഷ്യമിടുന്നത്.
താന്‍ കൊണ്ടു വന്ന ശബരി റെയില്‍വേ ഇനിയും യാഥാര്‍ഥ്യമാകാത്തതില്‍ ദുഖമുണ്ട്. മാറി മാറി വന്ന സര്‍്ക്കാരുകള്‍ സ്ഥലം ഏറ്റെടുത്ത് നല്‍കുന്നതില്‍ വരുത്തിയ കാലതാമസവും നിലവില്‍ സംസ്ഥാന സര്‍ക്കാര്‍ വിഹിതം നല്‍കാത്തതുമാണ് പദ്ധതി പൂര്‍ത്തീകരിക്കപ്പെടാത്തതിന് കാരണമെന്നും പി.സി തോമസ് പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."