സപ്ലൈകോ ലാഭം മാര്‍ക്കറ്റില്‍ സബ്‌സിഡി സാധനങ്ങളുടെ വിതരണം നിലച്ചു
കടുത്തുരുത്തി: സപ്ലൈകോ ലാഭം മാര്‍ക്കറ്റുകളില്‍ സബ്‌സിഡി സാധനങ്ങളുടെ വിതരണം നിലച്ചു. രണ്ടാഴ്ചയായി ലാഭം മാര്‍ക്കറ്റുകളില്‍ അരി, വെളിച്ചെണ്ണ, പയര്‍, പഞ്ചസാര ഉള്‍പ്പെടെയുള്ള സബ്‌സിഡി സാധനങ്ങള്‍ എത്തുന്നില്ല. 17 ആവശ്യ പലവ്യഞ്ജന സാധനങ്ങളാണ് സബ്‌സിഡി നിരക്കില്‍ ലാഭം മാര്‍ക്കറ്റിലൂടെ ഉപഭോക്താക്കള്‍ക്ക് ലഭിച്ചു കൊണ്ടിരിക്കുന്നത്.
രണ്ടാഴ്ചയായി സബ്‌സിഡി സാധനങ്ങള്‍ ലഭിക്കാതായതോടെ സാധരണക്കാരും കൂലിപ്പണിക്കാരും അമിത വില നല്‍കി മറ്റ് കടകളില്‍ നിന്നും സാധനങ്ങള്‍ വാങ്ങേണ്ട അവസ്ഥയിലാണ്. സബ്‌സിഡി ഇല്ലാത്ത സാധനങ്ങള്‍ മാത്രമാണ് ഇപ്പോള്‍ ലാഭം മാര്‍ക്കറ്റുകളിലൂടെ ലഭിക്കുന്നത്.നൂറു കണക്കിന് ആളുകളാണ് ദിവസവും ലാഭം മാര്‍ക്കറ്റിലെത്തി സാധനങ്ങള്‍ ഇല്ലാത്തതിനാല്‍ നിരാശരായി മടങ്ങുന്നത്. ഡിപ്പോകളില്‍ നിന്നും സബ്‌സിഡി സാധനങ്ങള്‍ ലഭിക്കാത്തതു മൂലമാണ് ലാഭം മാര്‍ക്കറ്റുകളില്‍ സാധനങ്ങള്‍ എത്താത്തതെന്ന് അധികൃതര്‍ പറഞ്ഞു. സപ്ലൈകോയ്ക്ക് സാധനങ്ങള്‍ സപ്ലൈ ചെയ്തിരു ന്നവര്‍ക്കു മാസങ്ങളായി പണം ലഭിക്കാത്തതിനാല്‍ ഇവര്‍ വിതരണം നിര്‍ത്തി.
വെള്ളപ്പൊക്ക കാലത്ത് റവന്യൂ വകുപ്പ് വിതരണം ചെയ്ത ഭക്ഷ്യവസ്തുക്കളുടെ കോടികണക്കിന് രൂപാ സിവില്‍സപ്ലൈസിനു ലഭിക്കാനുണ്ട്.അടിയന്തിരമായി സര്‍ക്കാരിന്റെയും ധനകാര്യ വകുപ്പിന്റെയും ഇടപെടല്‍ ഉണ്ടായില്ലെങ്കില്‍ ലാഭം മാര്‍ക്കറ്റുകളുടെ പ്രവര്‍ത്തനം കൂടതല്‍ പ്രതിസന്ധിയിലാകും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."