ഇടം പദ്ധതിയുടെ തണലില്‍ ലീലയും കുടുംബവും ഇന്ന് സുരക്ഷിത ഇടത്തേക്ക്
അഞ്ചാലുമ്മൂട്: ദുരിതനാളുകള്‍ക്കൊടുവില്‍ ഒരു കുടുംബം സര്‍ക്കാര്‍ ഒരുക്കിയ സുരക്ഷിതത്വത്തിന്റെ തണലിലേക്ക്. പെരിനാട് പഞ്ചായത്തില്‍ പാലക്കട ജയന്തി കോളനിയിലെ ചെറിയ ഷെഡില്‍ താമസിക്കുന്ന സോമന്‍-ലീല ദമ്പതികള്‍ക്കും ഓട്ടിസം ബാധിതനായ മകന്‍ ബിജു (38) വിനുമാണ് സര്‍ക്കാര്‍ കൈത്താങ്ങായത്.
കുണ്ടറ മണ്ഡലത്തിന്റെ സമഗ്ര വികസനം ലക്ഷ്യമിട്ട് മന്ത്രി ജെ. മേഴ്‌സിക്കുട്ടിയമ്മയുടെ നേതൃത്വത്തില്‍ നടപ്പാക്കുന്ന ഇടം പദ്ധതിയിലാണ് ഇവര്‍ക്ക് വീടൊരുക്കുന്നത്. പിന്തുണയുമായി ടി.കെ.എം ട്രസ്റ്റും ഒപ്പം ചേര്‍ന്നപ്പോള്‍ വീടെന്ന സ്വപ്നം യാഥാര്‍ഥ്യമാവുകയായിരുന്നു.
വീടിന്റെ ഉദ്ഘാടനം ഇന്ന് വൈകിട്ട് നാലിന് മന്ത്രി ജെ. മേഴ്‌സിക്കുട്ടിയമ്മ നിര്‍വഹിക്കും. താക്കല്‍ദാനം ജില്ലാ കലക്ടര്‍ ഡോ. എസ്. കാര്‍ത്തികേയനും ടി.കെ.എം ട്രസ്റ്റ് ചെയര്‍മാന്‍ ഷഹല്‍ ഹസന്‍ മുസലിയാരും ചേര്‍ന്ന് നിര്‍വഹിക്കും. പെരിനാട് പഞ്ചായത്ത് പ്രസിഡന്റ് എല്‍. അനില്‍ അധ്യക്ഷനാകും. ചടങ്ങില്‍ ജില്ലാ പഞ്ചായത്ത് അംഗം ഡോ. കെ. രാജശേഖരന്‍, ചിറ്റുമല ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സി. സന്തോഷ് തുടങ്ങിയവര്‍ പങ്കെടുക്കും.
കുടുംബത്തിന്റെ ദുരിതം കേട്ടറിഞ്ഞ മന്ത്രി ഇടം പദ്ധതിയില്‍ ഉള്‍പ്പെടുത്തി ഇവര്‍ക്ക് അടിയന്തരമായി വീട് നിര്‍മിച്ചുനല്‍കാന്‍ നിര്‍ദേശം നല്‍കുകയായിരുന്നു. പരിസ്ഥിതി സൗഹൃദമായി നിര്‍മാണം പൂര്‍ത്തീകരിക്കാന്‍ ടി.കെ.എം എന്‍ജിനിറയിങ് കോളജ് വിദ്യാര്‍ഥികളും പങ്കുചേര്‍ന്നു.
ടി.കെ.എം ട്രസ്റ്റാണ് വീട്പണിക്കാവശ്യമായ നാല് ലക്ഷം രൂപ നല്‍കിയത്. കോളജിലെ സിവില്‍ എന്‍ജിനിയറിങ് അവസാന വര്‍ഷ വിദ്യാര്‍ഥികളായ ആസിഫ് അയ്യൂബ്, അക്ഷയ് സുനില്‍, പി.എ ഹരികൃഷ്ണന്‍, വിന്നു ജേക്കബ്, അഷ്‌റഫ് സലാഹുദ്ധീന്‍, അക്ബര്‍ ബഷീര്‍ എന്നിവര്‍ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."