കരിപ്പൂര്‍ വിമാനത്താവളം: മുഖ്യമന്ത്രിയുടെ ഉറപ്പ് സ്വാഗതാര്‍ഹമെന്ന് ചേംബര്‍
കോഴിക്കോട്: കരിപ്പൂര്‍ വിമാനത്താവള വികസനവുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിക്ക് ലഭിച്ച കേന്ദ്രത്തിന്റെ ഉറപ്പില്‍ പ്രതീക്ഷയുണ്ടെന്ന് കാലിക്കറ്റ് ചേംബര്‍ ഭാരവാഹികള്‍ പറഞ്ഞു. വിമാനത്താവള വികസന ജോലികളും വലിയ വിമാനങ്ങള്‍ ഇറങ്ങുന്നതിനുള്ള അനുമതി പുനഃസ്ഥാപിക്കലും സംബന്ധിച്ച കാര്യങ്ങള്‍ ഡല്‍ഹിയില്‍ വ്യോമയാന മന്ത്രി അശോക് ഗജപതി രാജുവുമായി മുഖ്യമന്ത്രി പിണറായി വിജയന്‍ ചര്‍ച്ച ചെയ്തതിനെ തുടര്‍ന്ന് അധികൃതരുടെ സംഘം രണ്ടാഴ്ചക്കുള്ളില്‍ സ്ഥലം സന്ദര്‍ശിക്കും.
കൂടാതെ ഭൂമി ഏറ്റെടുക്കുന്ന നടപടികള്‍ വേഗത്തിലാക്കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കിയിട്ടുണ്ട്. നടപടിക്രമങ്ങള്‍ വേഗത്തിലാക്കുമെന്ന മുഖ്യമന്ത്രിയുടെ ഉറപ്പ് സ്വാഗതാര്‍ഹമാണെന്നും കാലിക്കറ്റ് ചേംബര്‍ ഭാരവാഹികള്‍ കൂട്ടിച്ചേര്‍ത്തു.
പ്രസിഡന്റ് ഐപ്പ് തോമസ് അധ്യക്ഷനായി. സെക്രട്ടറി. ഡോ. എ.എം ഷെരീഫ്, എയര്‍പോര്‍ട്ട് സംരക്ഷണ ജനകീയ ഏകോപന സമിതി വര്‍ക്കിങ് ചെയര്‍മാന്‍ ഡോ. കെ. മൊയ്തു, ടി.പി.വാസു, ജോഹര്‍ ടംടണ്‍, എം.കെ നാസര്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."