ജില്ലയില്‍ പത്തുപേര്‍ ചികിത്സ തേടി
കാക്കനാട്: കനത്ത ചൂടില്‍ ആരോഗ്യ പ്രശ്‌നങ്ങളുമായി ഇന്നലെ ജില്ലയില്‍ ചികിത്സ തേടിയെത്തിയത് പത്തോളം പേര്‍. ഇതില്‍ മൂന്ന് പേര്‍ക്ക് ദേഹത്ത് ചെറിയ രീതിയില്‍ പൊള്ളലുണ്ടായി. മത്സ്യ തൊഴിലാളികള്‍, കര്‍ഷകതൊഴിലാളികള്‍, ലോട്ടറി കച്ചവടക്കാര്‍ തുടങ്ങി വെയിലേല്‍ക്കുന്ന സാഹചര്യങ്ങളില്‍ ജോലി ചെയ്യുന്നവരിലാണ് കൂടുതലും ആരോഗ്യ പ്രശ്‌നങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്.
തൃക്കാക്കര നഗരസഭ കൗണ്‍സിലര്‍ നിഷാബീവിക്ക് സൂര്യാതപമേറ്റു. കരിമക്കാട്ടെ വീട്ടില്‍ നിന്നും നഗരസഭ ഓഫിസിലേക്ക് പോകുംവഴി കഴുത്തിന് പിന്നില്‍ പൊള്ളലേല്‍ക്കുകയായിരുന്നു. മരടില്‍ വാന്‍ ഡ്രൈവര്‍ക്ക് ജോലിക്കിടെയാണ് സൂര്യാതപമേറ്റത്. കുമ്പളം കല്ലുപറമ്പില്‍ സുധാകരനാണ്(62) കഴുത്തില്‍ പൊള്ളലേറ്റത്. തൃപ്പൂണിത്തുറയിലെ എന്‍ജിന്‍ ഓയില്‍ വിതരണ സ്ഥാപനത്തിലെ വാന്‍ ഡ്രൈവറാണ് സുധാകരന്‍.
ഓയില്‍ വിതരണത്തിനായി പോയപ്പോള്‍ ഇന്നലെ ഉച്ചയ്ക്ക് ഒന്നരയോടെ കൊച്ചി ചുള്ളിക്കല്‍ ജങ്ഷനില്‍ വച്ചാണ് ഇദ്ദേഹത്തിന് സൂര്യാതപമേറ്റത്. കഴിഞ്ഞ ദിവസം നെട്ടൂര്‍ കോലോത്തും വീട്ടില്‍ ഡെന്നിക്കും സൂര്യാതപമേറ്റിരുന്നു. സുഹൃത്തുക്കളോടൊപ്പം പൂയംകുറ്റിയില്‍ ഉല്ലാസയാത്ര പോയ ഇദ്ദേഹത്തിന് കഴുത്തിന് പിന്നിലായാണ് പൊള്ളലേറ്റത്. ഇദ്ദേഹം നെട്ടൂര്‍ പി.എച്ച്.സി യില്‍ ചികിത്സതേടി.
കുസാറ്റിലെ താല്‍കാലിക ജിവനക്കാരി സൗത്ത് കളമശ്ശേരി ചങ്ങമ്പുഴ നഗറില്‍ കടപ്പള്ളി മുലയില്‍ പരീതുകുഞ്ഞിന്റെ ഭാര്യ മെഹ്‌നസി(46)ന് കുസാറ്റ് കാംപസില്‍ വച്ച് സൂര്യാതപമേറ്റു. കഴുത്തിന് ചുറ്റും പെള്ളലേറ്റ മെഹ്‌നസിന് ശാരിരിക അസ്വസ്ഥത അനുഭവപ്പെട്ടതിനെ തുടര്‍ന്ന് എറണാകുളം ഗവണ്‍മെന്റ് മെഡിക്കല്‍ കോളജില്‍ ചികിത്സ തേടി.
ഏലൂര്‍ മഞ്ഞുമ്മലില്‍ മുന്ന് വയസുകാരിക്കും സുര്യാതപമേറ്റു. മഞ്ഞുമ്മലില്‍ കൊടകരക്കാരന്‍ വിട്ടില്‍ ജിജോ- ജോമി ദമ്പതികളുടെ മുന്ന് വയസുകാരി സാക്ഷ്യക്കാണ് സൂര്യാതപമേറ്റത്. കൈയുടെ തോളില്‍ പൊള്ളലേറ്റ കുട്ടി ഏലൂര്‍ പ്രാഥമിക ആരോഗ്യ കേന്ദ്രത്തില്‍ ചികിത്സ തേടി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."