HOME
DETAILS

വരവില്‍ കവിഞ്ഞ സ്വത്ത്: പഞ്ചായത്ത് വൈസ് പ്രസിഡന്റിന്റെ വീട്ടില്‍ വിജിലന്‍സ് റെയ്ഡ്

  
backup
July 05 2018 | 20:07 PM

%e0%b4%b5%e0%b4%b0%e0%b4%b5%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%95%e0%b4%b5%e0%b4%bf%e0%b4%9e%e0%b5%8d%e0%b4%9e-%e0%b4%b8%e0%b5%8d%e0%b4%b5%e0%b4%a4%e0%b5%8d%e0%b4%a4%e0%b5%8d-%e0%b4%aa

ചിറ്റാരിക്കാല്‍(കാസര്‍കോട്): വരവില്‍ കവിഞ്ഞ സ്വത്ത് സമ്പാദിച്ചുവെന്ന പരാതിയില്‍ പഞ്ചായത്ത് വൈസ് പ്രസിഡന്റിന്റെ വീട്ടില്‍ വിജിലന്‍സ് റെയ്ഡ് നടത്തി. ഈസ്റ്റ് എളേരി പഞ്ചായത്ത് വൈസ് പ്രസിഡന്റ് ജയിംസ് പന്തമാക്കലിന്റെ വീട്ടിലാണ് റെയ്ഡ് നടന്നത്. കോഴിക്കോട്ടെ വിജിലന്‍സ് വിഭാഗമാണ് ഇന്നലെ രാവിലെ റെയ്ഡ് നടത്തിയത്. ഈസ്റ്റ് എളേരി പഞ്ചായത്തില്‍ വന്‍ അഴിമതികള്‍ നടന്നതായി നേരത്തെ പരാതി ഉണ്ടണ്ടായിരുന്നു. ഇതുമായി ബന്ധപ്പെട്ടാണ് ഇന്നലെ കോഴിക്കോട്ടു നിന്നുള്ള സ്‌പെഷ്യല്‍ വിജിലന്‍സ് സംഘം റെയ്ഡിന് എത്തിയതെന്നാണ് സൂചന. ജയിംസ് പന്തമാക്കലിന്റെ വീട്ടിലും ഓഫിസിലുമാണ് ഒരേ സമയം റെയ്ഡ് നടന്നത്.
അതിനിടെ വിജിലന്‍സ് റെയ്ഡിനിടെ വീട്ടില്‍ നിന്നും 22,000 രൂപ നഷ്ടപ്പെട്ടുവെന്നും പരാതിയും ജെയിംസ് ഉന്നയിച്ചു. കിടപ്പുമുറിയിലെ തുണിക്കിടയില്‍ സൂക്ഷിച്ച 22,000 രൂപ നഷ്ടപ്പെട്ടുവെന്നാണ് ജെയിംസ് പന്തമാക്കല്‍ പൊലിസില്‍ നല്‍കിയ പരാതി. എന്നാല്‍ റെയ്ഡിനെത്തിയ ഉദ്യോഗസ്ഥരെ കുടുക്കാനുള്ള ബോധപൂര്‍വമായ നീക്കമായാണ് വിജിലന്‍സ് ഇതിനെ കാണുന്നത്. 2005 മുതല്‍ പഞ്ചായത്ത് മെമ്പറായും പിന്നീട് വൈസ് വൈസ് പ്രസിഡന്റ്, പ്രസിഡന്റ് എന്നീ പദവികള്‍ വഹിച്ച ജെയിംസ് പന്തമാക്കല്‍ നിലവില്‍ പഞ്ചായത്ത് വൈസ് പ്രസിഡന്റാണ്. ലക്ഷങ്ങള്‍ വില വരുന്ന അനധികൃത സ്വത്തുക്കള്‍ ഇയാള്‍ സമ്പാദിച്ചതായി റെയ്ഡില്‍ കണ്ടെണ്ടത്തിയതായി സൂചനയുണ്ട്. ഇതുമായി ബന്ധപ്പെട്ട രേഖകളും വിജിലന്‍സ് പിടിച്ചെടുത്തു. അതിനിടെ റെയ്ഡ് വിവരം അറിഞ്ഞെത്തിയ മാധ്യമ പ്രവര്‍ത്തകരെ ഭീഷണിപ്പെടുത്തിയതായും പരാതിയുണ്ട്.
കോണ്‍ഗ്രസ് നേതാവായിരുന്ന ഇദ്ദേഹം നേതൃത്വവുമായി ഇടഞ്ഞതിനെ തുടര്‍ന്ന് ജനകീയ വികസന മുന്നണി എന്ന സംഘടന രൂപീകരിക്കുകയും ജയിംസ് പന്തമാക്കലും സംഘവും കഴിഞ്ഞ പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ ഒറ്റയ്ക്ക് മത്സരിക്കുകയും ചെയ്തിരുന്നു. തെരെഞ്ഞെടുപ്പില്‍ വന്‍ ഭൂരിപക്ഷം നേടിയ ജയിംസിനു സി.പി.എമ്മിന്റെ സഹായവും ഉണ്ടണ്ടായിരുന്നു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഉരുൾദുരന്തം: ഒന്നും ലഭിക്കാതെ കെട്ടിട ഉടമകൾ നഷ്ടം കണക്ക് 40 കോടിയിലധികം

Kerala
  •  21 hours ago
No Image

ആല്‍വിനെ ഇടിച്ചത് ബെന്‍സെന്ന് പൊലിസ്

Kerala
  •  21 hours ago
No Image

വഖ്ഫ് ആക്ടിനെ ചോദ്യം ചെയ്യാനാവില്ല ; 'മുനമ്പം പ്രദേശവാസികള്‍ക്കെതിരേയുള്ള നടപടിയില്‍ താല്‍ക്കാലിക സ്റ്റേ ആകാം'

Kerala
  •  a day ago
No Image

മുന്‍ ഡിജിപി  ആര്‍.ശ്രീലേഖക്കെതിരെ കോടതിയലക്ഷ്യ ഹരജിയുമായി അതിജീവിത

Kerala
  •  a day ago
No Image

മസ്ദൂർ ലൈൻമാനാകും  ഐ.ടി.ഐക്കാർ എൻജിനീയറും; യോഗ്യതയില്ലാത്തവർക്ക് സ്ഥാനക്കയറ്റം- അപകടം വർധിക്കുന്നതായി വിലയിരുത്തൽ

Kerala
  •  a day ago
No Image

കുവൈത്ത് e-Visa service നിര്‍ത്തി, 53 രാജ്യങ്ങളില്‍നിന്നുള്ളവരെ ബാധിക്കും; Full List

Kuwait
  •  a day ago
No Image

കറന്റ് അഫയേഴ്സ്-10-12-2024

PSC/UPSC
  •  a day ago
No Image

സുരേഷ് ഗോപിയുടെ കൊല്ലത്തെ കുടുംബ വീട്ടിൽ മോഷണം

Kerala
  •  a day ago
No Image

താമസ, തൊഴിൽ നിയമങ്ങളുടെ ലംഘനം; 610 വിദേശികളെ നാടുകടത്തി കുവൈത്ത്

Kuwait
  •  a day ago
No Image

അൽഖോറിൽ ഇന്ത്യൻ എംബസി കോൺസുലർ ക്യാംപ് 13ന്

qatar
  •  a day ago