കന്റോണ്‍മെന്റ് ഹൗസ്: യു.ഡി.എഫ് ശ്രമം തെറ്റിദ്ധരിപ്പിക്കാനെന്ന് വി.എസ്
തിരുവനന്തപുരം: പ്രതിപക്ഷനേതാവിന്റെ ഔദ്യോഗിക വസതിയായ കന്റോണ്‍മെന്റ് ഹൗസ് വാസയോഗ്യമാക്കുന്നതിന് ചെലവിട്ട സംഖ്യ സംബന്ധിച്ച് നിയമസഭയില്‍ യു.ഡി.എഫ് ഉന്നയിച്ച ചോദ്യം ജനങ്ങളില്‍ തെറ്റിദ്ധാരണ പരത്താനാണെന്ന് വി.എസ് അച്യുതാനന്ദന് പ്രസ്താവനയില്‍ പറഞ്ഞു.
ഉമ്മന്‍ചാണ്ടി പ്രതിപക്ഷനേതാവായിരുന്ന സമയത്ത് കന്റോണ്‍മെന്റ് ഹൗസില്‍ താമസിച്ചിരുന്നില്ല. വസതി വാസയോഗ്യമല്ലാത്തതു കൊണ്ടാണ് അദ്ദേഹം അവിടെ താമസിക്കാതിരുന്നത്.
തിരുവിതാംകൂര്‍, കേരള രാഷ്ട്രീയത്തിലെ ചരിത്രസംഭവങ്ങള്‍ക്ക് സാക്ഷിയായ ഈ പൈതൃക സ്ഥാപനം കാത്തുസൂക്ഷിക്കണം എന്ന നിര്‍ബന്ധം കൊണ്ടാണ് കന്റോണ്‍മെന്റ് ഹൗസില്‍ അറ്റകുറ്റപ്പണികള്‍ നടത്താന്‍ തീരുമാനിച്ചത്. അതിന് ആവശ്യമായ തുക ചെലവാക്കിയത് സര്‍ക്കാരാണ്.
മുഖ്യമന്ത്രിസ്ഥാനം ഒഴിഞ്ഞതിനുശേഷം അവിടെ താമസിക്കാന്‍ വന്ന ഉമ്മന്‍ചാണ്ടിക്ക് ഇത്രയും ചെറിയതുക മാത്രം ചെലവാക്കേണ്ടി വന്നത് താന്‍ താമസിച്ചപ്പോള്‍ അത് നന്നായി പരിപാലിച്ചതു കൊണ്ടാണെന്നും വി.എസ് പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."