പ്രവാസികളെ കുരുതികൊടുക്കരുത് നോര്‍ക്ക ഓഫിസിന് മുന്നില്‍ പ്രതിഷേധമിരമ്പി
തിങ്കളാഴ്ച കലക്ടറേറ്റ് ധര്‍ണ
കോഴിക്കോട്: പ്രവാസികളുടെ മടക്കയാത്രയുമായി ബന്ധപ്പെട്ട പ്രശ്‌നക്കള്‍ക്ക് അടിയന്തര പരിഹാരം ആവശ്യപ്പെട്ട് എസ്.കെ.എസ്.എസ്.എഫ് സംസ്ഥാന കമ്മിറ്റി കോഴിക്കോട് നോര്‍ക്ക ഓഫിസിന് മുന്നില്‍ പ്രതിഷേധ സദസ്സ് സംഘടിപ്പിച്ചു. സുന്നി യുവജന സംഘം സംസ്ഥാന സെക്രട്ടറി മുസ്തഫ മുണ്ടുപാറ ഉദ്ഘാടനം ചെയ്തു.
പ്രവാസികള്‍ അനുഭവിക്കുന്ന മാനസിക പ്രയാസങ്ങളും സാമ്പത്തിക സാഹചര്യങ്ങളും ഉള്‍ക്കൊള്ളാതെ ചാര്‍ട്ടേഡ് വിമാനങ്ങളില്‍ വരുന്നവര്‍ക്ക് കൊവിഡ് ടെസ്റ്റ് നടത്തണമെന്ന സര്‍ക്കാര്‍ നിലപാട് ദുരിതങ്ങളില്‍ നിന്ന് രക്ഷതേടി നാടണയാനുള്ള നീക്കങ്ങള്‍ക്ക് തിരിച്ചടിയാവുകയാണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. നിസ്സഹായരായി നില്‍ക്കുന്ന സ്വന്തം ജനതയെ സാങ്കേതികത്വങ്ങള്‍ പറഞ്ഞ് മടക്കയാത്രക്ക് തടസ്സം നില്‍ക്കുന്നത് അന്താരാഷ്ട്ര സമൂഹത്തിന് മുന്നില്‍ ഇന്ത്യയ്ക്ക് അപമാനമാണെന്നും അദ്ദേഹം പറഞ്ഞു.
സയ്യിദ് ഹാശിറലി ശിഹാബ് തങ്ങള്‍ പാണക്കാട് അധ്യക്ഷനായി. സയ്യിദ് മുബശ്ശിര്‍ തങ്ങള്‍ ജമലുല്ലൈലി മുഖ്യപ്രഭാഷണം നടത്തി. ശഹീര്‍ ദേശമംഗലം, ജലീല്‍ ഫൈസി അരിമ്പ്ര, ഖാദര്‍ ഫൈസി പാലക്കാട്, ശമീര്‍ ഫൈസി ഒടമല, ഫൈസല്‍ ഫൈസി മടവൂര്‍, ജലീല്‍ മാസ്റ്റര്‍, അലി അക്ബര്‍ മുക്കം, സലാം ഫറോക്ക്.ആര്‍.വി അബൂബക്കര്‍ യമാനി സംബന്ധിച്ചു. ഒ.പി അഷ്‌റഫ് കുറ്റിക്കടവ് സ്വാഗതവും ടി.പി സുബൈര്‍ മാസ്റ്റര്‍ നന്ദിയും പറഞ്ഞു.
പ്രവാസികളുടെ പ്രശ്‌നങ്ങള്‍ക്ക് ശാശ്വത പരിഹാരമാകുന്നത് വരെ സമര പരിപാടികളുമായി മുന്നോട്ട് പോകാന്‍ എസ്.കെ.എസ്.എസ്.എഫ് അടിയന്തിര സംസ്ഥാന സെക്രട്ടറിയേറ്റ് തീരുമാനിച്ചു. ഇതിന്റെ ഭാഗമായി 22ന് രാവിലെ 11ന് സംസ്ഥാനത്തെ എല്ലാ ജില്ലകളിലും കലക്ടേറ്റുകള്‍ക്ക് മുന്നില്‍ ജില്ലാ സെക്രട്ടറിയേറ്റ് അംഗങ്ങള്‍ ധര്‍ണ സംഘടിപ്പിക്കും.
സമര പരിപാടികള്‍ വിജയിപ്പിക്കാന്‍ സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് ഹമീദലി ശിഹാബ് തങ്ങള്‍ ആഹ്വാനം ചെയ്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."