ഉമ്മന്‍ചാണ്ടിയെ ഇറക്കി സുധാകരന്‍ മുഖ്യന്റെ തട്ടകത്തില്‍ ശ്രീമതി
കണ്ണൂര്‍: ലോക്‌സഭാ മണ്ഡലത്തിലെ യു.ഡി.എഫ് സ്ഥാനാര്‍ഥി കെ സുധാകരന്‍ പൊതുപര്യടനത്തിനു തുടക്കമിട്ടു. ഇന്നലെ അഴീക്കോട് നിയോജകമണ്ഡലത്തിലെ പൊതു പര്യടനത്തിന്റെ തുടക്കം തളാപ്പ് ക്ഷേത്രപരിസരത്തായിരുന്നു. ക്ഷേത്രത്തിലെ പ്രാര്‍ഥനയ്ക്കു ശേഷമായിരുന്നു പര്യടനം. എല്‍.ഡി.എഫ് സ്ഥാനാര്‍ഥി പി.കെ ശ്രീമതിയുടെ പര്യടനം ധര്‍മടം മണ്ഡലത്തിലായിരുന്നു.
മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയാണ് സുധാകരന്റെ ഇന്നലത്തെ പര്യടനത്തിനു തുടക്കംകുറിച്ചത്. സുധാകരന്‍ യു.ഡി.എഫ് സ്ഥാനാര്‍ഥി എന്നതിനപ്പുറം കേരളത്തിലെ കോണ്‍ഗ്രസ് പ്രസ്ഥാനത്തിന്റെ പടക്കുതിരയാണെന്ന് ഉമ്മന്‍ചാണ്ടി പറഞ്ഞു. ഈ പടക്കുതിര വിജയിക്കേണ്ടത് കേരളത്തിന്റെ ആവശ്യമാണ്. ജനങ്ങളുടെ അംഗീകാരം തേടിയുള്ള തീര്‍ഥയാത്രയാണ് ഇവിടെ ആരംഭിക്കുന്നതെന്നും ഉമ്മന്‍ചാണ്ടി വ്യക്തമാക്കി. യു.ഡി.എഫ് നേതാക്കളായ വി.കെ അബ്ദുല്‍ഖാദര്‍ മൗലവി, കെ.സി ജോസഫ് എം.എല്‍.എ, സതീശന്‍ പാച്ചേനി, സുമാ ബാലകൃഷ്ണന്‍, കെ സുരേന്ദ്രന്‍, പ്രൊഫ. എ.ഡി മുസ്തഫ, പി.ടി ജോസ്, അബ്ദുല്‍കരീം ചേലേരി, കെ. പ്രമോദ്, വി.പി വമ്പന്‍, അഡ്വ. മനോജ് കുമാര്‍, സി.എ അജീര്‍, ഇല്ലിക്കല്‍ അഗസ്തി, ജോര്‍ജ് വടകര തുടങ്ങിയവരും എത്തിയിരുന്നു. പര്യടനം രാത്രി കക്കാട് അങ്ങാടിയില്‍ സമാപിച്ചു.
മുഴപ്പിലങ്ങാട് തറമ്മലില്‍ നിന്നാണ് പി.കെ ശ്രീമതി പര്യടനം ആരംഭിച്ചത്. സി.എന്‍ ചന്ദ്രന്‍ ഉദ്ഘാടനം ചെയ്തു. ഡി.കെ മനോജ് അധ്യക്ഷനായി. ബാന്‍ഡ് മേളത്തിന്റെയും ഇരുചക്രവാഹന റാലിയുടെയും അകമ്പടിയോടെ സ്ഥാനാര്‍ഥിയെ ആനയിച്ചു. രാത്രി മേലൂര്‍ എ.കെ.ജി ഭവനു സമീപം സമാപിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."