HOME
DETAILS
MAL
ഫര്‍ണിച്ചര്‍ നിര്‍മാണശാലയ്ക്ക് തീപിടിച്ചു
backup
March 30 2019 | 07:03 AM
കരുളായി: കരുളായി പള്ളിപ്പടിയിലെ ഫര്‍ണിച്ചര്‍ നിര്‍മാണശാലയ്ക്കു തീപിടിച്ചു. നിരവധി ഫര്‍ണിച്ചറുകളും നിര്‍മിക്കാനുപയോഗിക്കുന്ന മെഷീനുകളും മര ഉരുപ്പടികളും കത്തിനശിച്ചു.
പള്ളിപ്പടിയിലുള്ള ഫ്രണ്ട്‌സ് ഫര്‍ണിച്ചര്‍ കടയുടെ ഫര്‍ണിച്ചര്‍ പണിനടത്തുന്ന ഭാഗത്താണ് തീപിടിത്തമുണ്ടായത്. ഇന്നലെ പുലര്‍ച്ചെ നാലോടെ ഷെഡില്‍നിന്നു തീപടരുന്നത് സമീപത്തെ വീട്ടുകാരാണ് കണ്ട@ത്. ഇവര്‍ ആളെ വിളിച്ചുചേര്‍ത്ത് വെള്ളമൊഴിച്ച് തീ കെടുത്തുകയായിരുന്നു. കടച്ചില്‍, റൂട്ടര്‍, സാന്റര്‍, കട്ടര്‍ തുടങ്ങിയവയുടെ മെഷീനുകള്‍ കത്തി നശിച്ചിട്ടു@്.
കൂടാതെ നിരവധി ഫര്‍ണിച്ചറുകളും കത്തി.
ര@ു ലക്ഷത്തോളം രൂപയുടെ നഷ്ടമാണ് ഉടമയ്ക്കു@ായിട്ടുള്ളത്. തീപിടിത്തത്തിന്റെ കാരണം വ്യക്തമായിട്ടില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."