HOME
DETAILS
MAL
കോടിയേരിയുടെ പ്രസ്താവന അസംബന്ധം: ഇ.ടി
backup
June 19 2020 | 03:06 AM
മലപ്പുറം: തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പില്‍ യു.ഡി.എഫിനു പുറത്തുള്ള സംഘടനകളുമായി ലീഗ് നീക്കുപോക്കുണ്ടാക്കുന്നു എന്ന സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ പ്രസ്താവന അസംബന്ധമാണെന്ന് മുസ്ലിംലീഗ് ദേശീയ ഓര്‍ഗനൈസിംഗ് സെക്രട്ടറി ഇ. ടി. മുഹമ്മദ് ബഷീര്‍ എം. പി.
മുസ്ലിം ലീഗ് രാഷ്ട്രീയത്തില്‍ സി.പി.എമ്മിനെ പോലെ ഒരിക്കലും നിഗൂഢതയില്ല. മുസ്ലിം ലീഗിനെ പരാജയപ്പെടുത്താന്‍ മുസ്ലിം സംഘടനകളെ പലപ്പോഴും കൂട്ടുപിടിച്ചതും സി.പി.എം തന്നെ. തീവ്രവാദ സംഘടനകളെന്നു അവര്‍ ആരോപിക്കുന്ന എല്ലാവരുമായും ഒളിഞ്ഞും തെളിഞ്ഞും സി.പി.എം സഖ്യമുണ്ടാക്കിയിട്ടുണ്ടെന്നതിനും ചരിത്രം സാക്ഷിയാണ്. പല തദ്ദേശ സ്ഥാപനങ്ങളിലും ഈ അവിശുദ്ധ ബന്ധം തുടരുന്ന കാര്യം സി.പി.എം മറക്കരുതെന്നും ഇ. ടി പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."