കാഴ്ചമങ്ങുന്ന സുല്‍ത്താന്‍ പട്ടണം
കേരളത്തിന്റെ ടൂറിസം ഭൂപടത്തില്‍ ഒഴിച്ചുകൂടാനാവാത്ത സ്ഥാനമൊന്നും അവകാശപ്പെടാനില്ലെങ്കിലും ബേപ്പൂരിനും പങ്കുവെക്കാനുണ്ട് ഒരായിരം പൈതൃകപ്പെരുമകള്‍. ടിപ്പുസുല്‍ത്താന്‍ 'സുല്‍ത്താന്‍ പട്ടണം' എന്ന് നാമകരണം നടത്തിയതും ഈ ദേശപ്പെരുമകൊണ്ട് തന്നെയാണ്. പുലിമുട്ടും കടല്‍ത്തീരവും ചാലിയത്തേക്കുള്ള ജങ്കാര്‍ സര്‍വീസുമാണ് ബേപ്പൂരിലെ പ്രധാന ആകര്‍ഷണങ്ങള്‍.
കേരളത്തിലെത്തന്നെ ചിരപുരാതനമായ ചരക്ക് തുറമുഖവും ദക്ഷിണ മലബാറിലെത്തന്നെ പ്രധാന ഹാര്‍ബറുകളിലൊന്നും സ്ഥിതിചെയ്യുന്നത് ബേപ്പൂരിന്റെ ഹൃദയഭാഗത്താണ്. കേട്ടറിഞ്ഞ പൈതൃകപ്പെരുമകളും ഗൂഗിളില്‍ 'പ്ലൈസ് റ്റു വിസിറ്റ് ഇന്‍ കാലിക്കറ്റ്' എന്ന റ്റാബില്‍ തെളിയുന്ന റേറ്റിംഗും കണ്ട് ബേപ്പൂര്‍ കാണാനെത്തുന്നവരെ ഒരു പരിധിവരെ നിരാശപ്പെടുത്താന്‍ ബേപ്പൂരിനാവുന്നുണ്ട്.
ചിത്രവും എഴുത്തും: ആദില്‍ ആറാട്ടുപുഴ
[gallery columns="1" size="large" ids="303820,303821,303822,303823,303824,303825,303826,303827,303828,303829"]
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."