കീഴരിയൂരില്‍ ഡെങ്കിപ്പനി പ്രതിരോധം ശക്തമാക്കി
കൊയിലാണ്ടി: കീഴരിയൂര്‍ ഗ്രാമപഞ്ചായത്തില്‍ ഡെങ്കിപ്പനി റിപ്പോര്‍ട്ട് ചെയ്ത സാഹചര്യത്തില്‍ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കി.
പകര്‍ച്ചവ്യാധികള്‍ റിപ്പോര്‍ട്ട് ചെയ്ത സാഹചര്യത്തില്‍ മാനദണ്ഡങ്ങള്‍ പാലിക്കാത്ത ഇതരസംസ്ഥാന തൊഴിലാളികളെ താമസിപ്പിച്ചിരുന്ന മൂന്ന് കെട്ടിടങ്ങള്‍ അടച്ചു പൂട്ടാന്‍ അധികൃതര്‍ നോട്ടിസ് നല്കി. പഞ്ചായത്തില്‍ എട്ട് സംശയാസ്പദമായ ഡെങ്കിപ്പനി രോഗവും ഒരു തിരിച്ചറിയപ്പെട്ട രോഗവുമാണ് റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്.
പഞ്ചായത്തിലെ 13 വാര്‍ഡുകളിലും ബഹുജന പങ്കാളിത്തത്തോടെ രാഷ്ട്രീയപ്രവര്‍ത്തകര്‍, ഉദ്യോഗസ്ഥര്‍, ആരോഗ്യ പ്രവര്‍ത്തകര്‍, കുടുംബശ്രീ തൊഴിലുറപ്പ് പ്രവര്‍ത്തകര്‍ എന്നിവരുടെ സഹകരണത്തോടെ ഏകദിന ശുചിത്വപരിപാടി സംഘടിപ്പിക്കുകയും പൊതുസ്ഥലങ്ങള്‍, സര്‍ക്കാര്‍ ഓഫിസുകള്‍, സ്ഥാപനങ്ങള്‍ എന്നിവിടങ്ങളിലെ മാലിന്യങ്ങള്‍ നീക്കം ചെയ്യുകയും ശുചീകരിക്കുകയും ചെയ്തിട്ടുണ്ട്.
ഡെങ്കി ബാധിതമായ പഞ്ചായത്തിലെ 4,5 വാര്‍ഡുകളില്‍ രോഗപ്രതിരോധ നിയന്ത്രണത്തിന്റെ ഭാഗമായി ഹെല്‍ത്ത് ഫീല്‍ഡ് വിഭാഗം ജീവനക്കാര്‍, ആശാവര്‍ക്കര്‍മാര്‍ എന്നിവരുടെ സഹായത്തോടെ 695 വീടുകളില്‍ സര്‍വേ നടത്തുകയും 1237 കണ്ടെയിനറുകള്‍ നീക്കം ചെയ്യുകയും ചെയ്തു.
കൂടാതെ വാര്‍ഡുകളില്‍ ഫോഗിങ് നടത്തുകയും ചെയ്തു. പഞ്ചായത്തിലെ മറ്റുവാര്‍ഡുകളിലും ഉറവിട നശീകരണ പ്രവര്‍ത്തനങ്ങളും ക്ലോറിനേഷനും അധികൃതര്‍ നടത്തിയിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."