HOME
DETAILS
MAL
നാട്ടിലേക്ക്
backup
March 30 2019 | 19:03 PM
ഹൃദയം നാട്ടിലെ ബാങ്കില്‍
പണയം വച്ചതിനാലാവണം
ഇടക്കിടെ അവന് പലിശ പുതുക്കാന്‍
നാട്ടിലേക്ക് പറക്കുന്നത്.
തിരിച്ച് പോക്ക്
ഭൂമി ഉരുണ്ടത് കൊണ്ടാണോ എന്തോ
എത്ര വട്ടം നാട്ടിലേക്ക് മടങ്ങിയാലും
വീണ്ടും തിരിച്ച്
ഈ മണലാരണ്യത്തിലെത്തും ഞാന്‍.
പ്രവാസിയുടെ മടക്കം
വിയര്‍പ്പ് തുള്ളികള്‍
പെര്‍ഫ്യൂം കുപ്പിയിലാക്കി,
വരണ്ട് കീറിയ കാല്പ്പാദങ്ങള്
സോക്സിലൊളിപ്പിച്ച്
വെയിലിനാല്‍ വാടിക്കരിഞ്ഞ ദേഹം
കോട്ടും സ്യൂട്ടും കൊണ്ട് പൊതിഞ്ഞ്
നീളന്‍ ടൈയാല് വരിഞ്ഞ് കെട്ടി
വരുന്നുണ്ടവന്...
മുന്നിലൊന്നും ചെന്ന് പെട്ടേക്കല്ലേ.
മനസിലെ പൊടിക്കാറ്റ് അടങ്ങിയിട്ടുണ്ടാവില്ല...
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."