ശ്രദ്ധേയമായി ഞാറ്റുവേലച്ചന്ത
കോടഞ്ചേരി: കാര്‍ഷിക വികസന കര്‍ഷക ക്ഷേമ വകുപ്പ് തിരുവാതിര ഞാറ്റുവേലയോടനുബന്ധിച്ച് ഹരിത കേരള മിഷന്റെ ഭാഗമായി കേരളത്തിലുടനീളം തൈകള്‍ മറ്റ് നടീല്‍ വസ്തുക്കള്‍ മുതലായവ കര്‍ഷകര്‍ക്ക് ലഭ്യമാക്കുന്നതിലേക്കായി നടത്തുന്ന ഞാറ്റുവേലച്ചന്ത കോടഞ്ചേരിയില്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് അന്നക്കുട്ടി ദേവസ്യ ഉദ്ഘാടനം ചെയ്തു.
ചടങ്ങില്‍ ബ്ലോക്ക് പഞ്ചായത്ത് സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേര്‍സണ്‍ ലീലാമ്മ മംഗലത്ത്, ഗ്രാമപഞ്ചായത്ത് സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ ചിന്ന അശോകന്, ടെസ്സി ഷിബു, മെംബര്‍മാരായ ഫ്രാന്‍സിസ് ചാലില്‍, ജെസ്സി പിണക്കാട്ട്, ബിന്ദു ജോര്‍ജ്, റൂബി തമ്പി കാര്‍ഷിക വികസന സമിതി അംഗങ്ങളായ മോഹനന് തിനവിളയില്‍, പ്രിന്‍സ് പുത്തന്‍കണ്ടത്തില്‍, കേശവന് കാരയില്‍ കൃഷി ഓഫിസര്‍ ഷബീര്‍ അഹമ്മദ് കൃഷി അസിസ്റ്റന്റ്മാരായ മിഷേല്‍ ജോര്‍ജ്, രാജേഷ് കെ, സലീന കെ.പി ചടങ്ങില്‍ പങ്കെടുത്തു.
നെല്ലിപ്പൊയില്‍ ആരാമം സ്വാശ്രയ സംഘത്തിന്റെ വിവിധ കമുകിന് തൈകള്‍ ഊദ് തൈകള്‍ വാഴക്കന്നുകള്‍ എന്നിവയും അബ്രഹം കണ്ണമ്പള്ളിയുടെ കുറ്റിക്കുരുമുളക് തൈകളും പാരിക്കാപ്പള്ളില്‍ തമ്പിയുടെ കരിമുണ്ട ഇനത്തില്‍പ്പെട്ട കുരുമുളക് തൈകള്‍ എന്നിവയും കോനുകുന്നേല്‍ ഷാജുവിന്റെ നാടന്‍ തേന്‍ തിരുമലയില്‍ ഷാജിയുടെ ഔഷധ നെല്ലിനമായ രക്തശാലി എന്നിവയും ചന്തയില്‍ വില്‍പ്പന നടന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."