കുട്ടംചാലിലേക്ക് പാലം പണിയണമെന്ന ആവശ്യം ശക്തമായി
തുറവൂര്‍: വളമംഗലത്ത് നിന്ന് കുട്ടം ചാലിലേക്ക് കായലിന് കുറുകെ പാലം പണിയണമെന്ന ആവശ്യം ശക്തമായി.
മൂന്നോളം ദ്വീപ് സമൂഹങ്ങളടങ്ങുന്ന കുട്ടംചാലില് നൂറുക്കണക്കിന് കുടുംബങ്ങളാണ് താമസിക്കുന്നത്. ചേന്നംപള്ളിപ്പുറം, തുറവുര്‍ പഞ്ചായത്തുകളുടെ പരിധിയില്‍ വരുന്നതാണ് ഈ ദ്വീപുകള്‍. മറ്റു രണ്ട് കരകളെ ബന്ധിപ്പിക്കുന്ന ഒരു പാലം നേരത്തെ പണിതിട്ടുണ്ട്. വളമംഗലത്ത് നിന്ന് മറുകരയെത്താന്‍ ചെറുവള്ളങ്ങളെയാണ് ജനങ്ങള്‍ ആശ്രയിക്കുന്നത്. ഒട്ടും സുരക്ഷിതത്വമില്ലാത്ത യാത്രയാണിതെന്ന് ജനങ്ങള്‍ പറഞ്ഞു. പായല്‍ നിറയുന്ന സമയത്ത് മണിക്കുറുകള്‍ കൊണ്ടാണ് ജനങ്ങള്‍ മറുകരയെത്തുന്നത്. ആര്‍ക്കെങ്കിലും അസുഖങ്ങളുണ്ടായാല്‍ വള്ളത്തില്‍ കയറ്റി മറുകരയിലെത്തിച്ച ശേഷമാണ് ആശുപത്രിയില്‍ കൊണ്ടുപോകാന്‍ കഴിയുകയുള്ളുവെന്ന് ജനങ്ങള്‍ പറഞ്ഞു.
ജനകീയാവശ്യം പരിഗണിച്ച് വളമംഗലത്ത് നിന്നും കുട്ടന് ചാലിലേക്ക് പാലം പണിയാന്‍ അധികൃതര്‍ നടപടികള്‍ സ്വീകരിക്കണം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."