HOME
DETAILS
MAL
സാനിറ്റൈസര്‍ വില്ക്കാന് ലൈസന്‍സ് നിര്‍ബന്ധം
backup
June 20 2020 | 03:06 AM
തിരുവനന്തപുരം: വില്പനയില് വന്‍ വര്‍ധനവുണ്ടായതിനു പിന്നാലെ ഗുണനിലവാരം കുറഞ്ഞ സാനിറ്റൈസറുകള്‍ വിപണിയിലെത്തിയ പശ്ചാത്തലത്തില്‍ സാനിറ്റൈസര്‍ വില്പനയ്ക്ക് നിയന്ത്രണമേര്‍പ്പെടുത്താന്‍ നടപടി.
സാനിറ്റൈസറുകള്‍ വില്ക്കാന് ലൈസന്‍സ് നിര്‍ബന്ധമാണെന്ന് ഡ്രഗ്സ് കണ്ട്രോളര് അറിയിച്ചു. ലൈസന്‍സില്ലാതെ സാനിറ്റൈസര്‍ വില്ക്കുന്നവര്ക്കെതിരേ നടപടിയുണ്ടാകും. നിലവില്‍ ലൈസന്‍സോടെ പ്രവര്‍ത്തിക്കുന്ന മരുന്നു വ്യാപാര സ്ഥാപനങ്ങളൊഴികെയുള്ള മൊത്ത, ചില്ലറ വ്യാപാര സ്ഥാപനങ്ങള്‍ക്കൊക്കെയും നിയമം ബാധകമാണ്. ഇവര്‍ ഫോം 20എ, 20ബി, 20 ലൈസന്സുകളിലേതെങ്കിലുമെടുക്കണം. ലൈസന്‍സില്ലാതെ വില്പന നടത്തുന്നത് ഡ്രഗ്സ് ആന്‍ഡ് കോസ്മെറ്റിക്സ് ആക്റ്റ് 1940ലെ വ്യവസ്ഥകള്‍ക്കു വിരുദ്ധവും കുറ്റകരവും ശിക്ഷാര്‍ഹവുമാണ്.
കോസ്മെറ്റിക് ഉല്പാദന ലൈസന്‍സ് പ്രകാരം നിര്‍മിക്കുന്ന സാനിറ്റൈസറുകള്‍ സംസ്ഥാനത്ത് അനുവദിക്കില്ലെന്നും കണ്ട്രോളര് വ്യക്തമാക്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."