തെരഞ്ഞെടുപ്പും പൊളളുന്ന വിമാന ടിക്കറ്റ് നിരക്കും: കുടുംബങ്ങള്‍ ഗള്‍ഫ് യാത്ര ഒഴിവാക്കുന്നു
കൊണ്ടോട്ടി: ലോക്സഭ തെരഞ്ഞെടുപ്പും വിമാന ടിക്കറ്റ് നിരക്ക് ഉയര്ന്നതുംമൂലം വേനലവധിയില്‍ ഗള്‍ഫിലേക്കുളള യാത്ര കുടംബങ്ങള്‍ ഒഴിവാക്കുന്നു. ഏപ്രില്‍ മുതല്‍ കേരളത്തിലെ സ്കൂളുകള്‍ അടക്കുന്നതിനാല്‍ ഗള്‍ഫിലേക്ക് രണ്ട് മാസത്തെ അവധിയില്‍ കുടംബങ്ങളുടെ ഒഴുക്കാണുണ്ടാവുക.
എന്നാല്‍ ഇത്തവണ ഏപ്രില്‍ 23ന് തെരഞ്ഞെടുപ്പും, ഇതിന് പുറമെ ഗള്‍ഫിലേക്ക് പൊളളുന്ന വിമാന ടിക്കറ്റ് നിരക്കുമാണുളളത്. പതിവ് ടിക്കറ്റ് വര്‍ധനക്ക് പുറമെ ബോയിങ് മാക്സ് 777 വിമാനങ്ങള്‍ നിര്‍ത്തലാക്കിയതും നിരക്ക് ഉയരാന്‍ ഇടയാക്കിയിട്ടുണ്ട്.ഇന്ത്യയില്‍ 24 ബോയിങ് മാക്സ് 777 വിമാനങ്ങളാണ് നിര്‍ത്തലാക്കിയത്.
കഴിഞ്ഞ 25 മുതലാണ് ഗള്‍ഫ് സെക്ടറിലേക്കുളള നിരക്കുകള്‍ കുത്തനെ വര്‍ധിച്ചത്. ദുബൈയിലേക്ക് 5000 രൂപവരെയുളള നിരക്ക് 20,000 രൂപവരെ നല്‍കേണ്ട അവസ്ഥയാണ്.ഷാര്‍ജ,അബൂദബി മേഖലയിലേക്കും നിലവിലെ നിരക്കിന്റെ മൂന്നിരട്ടി നല്‍കണം.ജിദ്ദയിലേക്ക് നിലവില്‍ 15500 രൂപക്ക് ലഭിക്കുന്ന ടിക്കറ്റ് 26,000 രൂപയായി ഉയര്‍ത്തി.റിയാദിലേക്ക് 12400 രൂപയില്‍ നിന്ന് 24000 രൂപയിലേക്കും, ദമാമിലേക്ക് 22000 രൂപയായും ഉയര്‍ന്നു.ദോഹ,കുവൈത്ത്,ബഹ്റൈയിന്,ഖത്തര്‍ എന്നിവിടങ്ങളിലേക്കും നിലവിലെ നിരക്കിനേക്കാള്‍ അയ്യായിരം മുതല്‍ പതിനായിരം വരെ വര്‍ധനവാണുള്ളത്.
പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ വോട്ട് ഒഴിവാക്കേണ്ടെന്നാണ് മിക്ക കുടംബങ്ങളുടേയും തീരുമാനം.ഇതോടൊപ്പം വിമാന കമ്പനികളുടെ പകല്‍ കൊളളയില്‍ നിന്നും രക്ഷപ്പെടാനുമാകും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."