പൊലിസുകാരനു കൊവിഡ്: ഹൈക്കോടതി ജഡ്ജി ക്വാറന്റൈനില്‍, ബാര്‍ അസോസിയേഷന്റെ ഓഫിസ് അടച്ചു
കൊച്ചി: ഹൈക്കോടിയിലെ ബാര്‍ അസോസിയേഷന്റെ ഓഫിസ് അടച്ചു. ജഡ്ജി ക്വാറന്റൈനില്‍ പോയതോടെ കളമശേരിയില്‍ കൊവിഡ് സ്ഥിരീകരിച്ച പൊലിസ് ഉദ്യോഗസ്ഥനും ഹൈക്കോടതിയില്‍ എത്തിയെന്ന് വ്യക്തമായതോടെയാണ് ജഡ്ജി ഉള്‍പ്പടെയുള്ളവര്‍ ക്വാറന്റൈനില്‍ പ്രവേശിച്ചത്. ജസ്റ്റിസ് സുനില്‍ തോമസ് സ്വയം ക്വാറന്റീനില്‍ പ്രവേശിക്കാന്‍ തീരുമാനിക്കുകയായിരുന്നു. ഇതോടെയാണ് ഹൈക്കോടിയിലെ ബാര്‍ അസോസിയേഷന്റെ ഓഫിസും അടച്ചത്.
ജില്ലയില്‍ ഇതോടെ കൊവിഡ് ബാധിച്ച് ചികിത്സയിലുളള പൊലീസുകാരുടെ എണ്ണം രണ്ടായി. നേരത്തെ കോവിഡ് സ്ഥിരീകരിച്ച പൊലീസുകാരന്റെ സമ്പര്‍ക്ക പട്ടികയില്‍ ഉള്‍പ്പെട്ട മറ്റൊരു പൊലിസുകാരനാണ് ഇന്നലെ കോവിഡ് സ്ഥിരീകരിച്ചത്.
കോടതി ആവശ്യപ്പെട്ട കേസ് ഫയല്‍ ഹൈക്കോടതിയിലെത്തിച്ച പൊലിസ് ഉദ്യോഗസ്ഥനാണ് ഇപ്പോള്‍ കോവിഡ് സ്ഥിരീകരിച്ചത്. ഹൈക്കോടതി കവാടത്തിലെ പൊലിസ് ഔട്ട് പോസ്റ്റില്‍ ഒപ്പിട്ടശേഷമാണ് ഇദ്ദേഹം കോടതി മന്ദിരത്തിനുള്ളില്‍ പ്രവേശിച്ചത്. തുടര്‍ന്ന് കോടതിയിലെത്തി ഗവണ്മെന്റ് പ്ലീഡര്‍ക്ക് കേസ് ഫയല്‍ കൈ മാറുകയും ചെയ്തിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."