വാലിപ്പറമ്പ് കുടിവെള്ള പദ്ധതിക്ക് ചെലവഴിച്ച 40 ലക്ഷം വെള്ളത്തിലായി
ആലത്തൂര്‍: ഗായത്രിപ്പുഴ, വെങ്ങന്നൂര്‍ പുഴപ്പാലത്തിന് സമീപം ജില്ലാ ബ്ലോക്ക് പഞ്ചായത്തുകളുടെ എസ്.സി ഫണ്ട് ഉപയോഗിച്ച് നിര്‍മിച്ച വാലിപ്പറമ്പ് കുടിവെള്ളപദ്ധതിക്ക് ചിലവഴിച്ച 40 ലക്ഷം ചിലവഴിച്ച് നിര്‍മിച്ച കുടിവെള്ള പദ്ധതി ലക്ഷ്യം കാണാതെ പാഴ്ചിലവായി മാറി. ഇപ്പോള്‍ നിര്‍മിച്ച ടാങ്കിന് 50 മീറ്റര്‍ താഴെ വരെ ആവശ്യത്തിന് വെള്ളമുണ്ട്. പ്രദേശവാസികള്‍ നിര്‍മാണം തുടങ്ങുന്നതിന് മുമ്പ് തന്നെ സ്ഥലത്ത് ടാങ്ക് നിര്‍മിക്കാന്‍ നിര്‍ദേശിച്ചതാണ്. അത് മുഖവിലക്കെടുക്കാതെ നിര്‍മിച്ചതിന്റെ ദുരിതം പേറുന്നത് പാവപ്പെട്ട എസ്.സി കുടുംബങ്ങളും. പുതിയ പൈപ് ലൈന്‍ ഇടാതെ പഴയ ലൈനുമായി ബന്ധിപ്പിച്ചാണ് കുടിവെള്ളം വിതരണം ചെയ്തിരുന്നത്. ഈ പൈപ്പുകളിലാവട്ടെ പല ഭാഗങ്ങളിലും ചോര്‍ച്ചയുള്ളതിനാല്‍ കോളനികളില്‍ കുടിവെള്ളമെത്താറുമില്ല.
പൊതുമരാമത്ത് റോഡ് മുറിച്ച് പൈപ് സ്ഥാപിക്കാന്‍ അനുമതി നല്‍കാത്തതാണ് പുതിയ പൈപിടാത്തതിന് കാരണമെന്ന് പഞ്ചായത്ത് പ്രസിഡന്റ് ടി.ജി ഗംഗാധരന്‍ സുപ്രഭാതത്തോട് പറഞ്ഞു. പോത്തുണ്ടി ഡാമിലെ വെള്ളം ആലത്തൂര്‍ പഞ്ചായത്തിലെ കുടിവെള്ള വിതരണ പദ്ധതികളുമായി ബന്ധിപ്പിക്കാനുള്ള പരിപാടി ആസൂത്രണം ചെയ്ത് സര്‍ക്കാറിലേക്ക് സമര്‍പ്പിച്ചിരിക്കുകയാണ്. ചീരത്തടം ചെക്ക് ഡാം ഉയര്‍ത്തി നവീകരിക്കാനുള്ള പദ്ധതിയും സര്‍ക്കാറിന് അയച്ചിട്ടുണ്ട്. ഈ രണ്ട് പദ്ധതികളും പ്രാവര്‍ത്തികമായാലേ ഗ്രാമപഞ്ചായത്തിലെ കുടിവെള്ളക്ഷാമത്തിന് ശാശ്വത പരിഹാരമാകുകയുള്ളൂ എന്നും അദ്ദേഹം പറഞ്ഞു.
കഴിഞ്ഞ വര്‍ഷത്തെ സ്പില്‍ ഓവര്‍ പദ്ധതിയില്‍ 30 ലക്ഷം രൂപ ചിലവഴിച്ച് 14 ബോര്‍വെല്ലുകള്‍ കഴിഞ്ഞ മാസം കുഴിച്ചതില്‍ 9 എണ്ണത്തില്‍ മാത്രമേ ജല ലഭ്യതയുള്ളൂ. കുടിവെള്ളം മറ്റാവശ്യങ്ങള്‍ക്കും പാഴാക്കിക്കളയുന്നത് മൂലം ഉയര്‍ന്ന പ്രദേശങ്ങളില്‍ ജലമെത്താത്തതും പ്രശ്‌നമാകുന്നുണ്ട്. വാലിപ്പറമ്പിലെ 40 എസ്.സി വീടുകള്‍ക്ക് മീറ്ററുകള്‍ സ്ഥാപിച്ച് നല്‍കിയിട്ടുമുണ്ട്.
ശാസ്ത്രിയമായി നിര്‍മ്മിക്കാതെ എസ്.സിഫണ്ട് ദുര്‍വിനിയോഗം ചെയ്തവര്‍ക്കെതിരേ നടപടിയെടുക്കണമെന്നും കുടിവെള്ള വിതരണം സുഗമമാക്കാന്‍ വേണ്ട നടപടി സ്വീകരിക്കണമെന്നും ആലത്തൂര്‍ മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റി യോഗം ആവശ്യപ്പെട്ടു. പ്രസിഡന്റ് എം മുഹമ്മദ് കുട്ടി അധ്യക്ഷനായി. കെ ഗോപിനാഥന്‍ ഉദ്ഘാടനം ചെയ്തു. എ ആണ്ടിയപ്പു, എ അബ്ദുല്‍റഹിമാന്‍, പി.എസ് കാസിം, കെ.വി ആന്റണി, കെ.ആര്‍ ആറുമുഖന്‍, കെ കൃഷ്ണന്‍ കുട്ടി, സി ഭവദാസ്, ലത സ്വാമിനാഥന്‍, പി.എ ഹാരിസ്, എ ബഷീര്‍, എ അലാവുദ്ദീന്‍, മധു.പി.വിജയന്‍, സുരേഷ് ബാബു സംസാരിച്ചു
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."