HOME
DETAILS

സായുധ റിസര്‍വ് ക്യാംപ് പൊലിസും ലോക്കല്‍ പൊലിസും ലയിക്കാനുള്ള ഉത്തരവ് ഏഴു വര്‍ഷമായിട്ടും നടപ്പായില്ല

  
backup
April 20 2017 | 19:04 PM

%e0%b4%b8%e0%b4%be%e0%b4%af%e0%b5%81%e0%b4%a7-%e0%b4%b1%e0%b4%bf%e0%b4%b8%e0%b4%b0%e0%b5%8d%e2%80%8d%e0%b4%b5%e0%b5%8d-%e0%b4%95%e0%b5%8d%e0%b4%af%e0%b4%be%e0%b4%82%e0%b4%aa%e0%b5%8d-%e0%b4%aa

 


പാലക്കാട്: മുന്‍ ജയില്‍ ഡി.ജി.പി അലക്‌സാണ്ടര്‍ ജേക്കബ് അധ്യക്ഷനായ സമിതി സമര്‍പിച്ച സായുധ റിസര്‍വ് ക്യാംപ് പൊലിസും ലോക്കല്‍ പൊലിസും തമ്മില്‍ ലയിക്കാനുള്ള കമ്മീഷന്‍ തീരുമാനം അനന്തമായി നീളുന്നു. റിപ്പോര്‍ട്ട് പ്രകാരം ലയനം സാധ്യമാക്കണമെന്നും ഇതുവഴി ലോക്കല്‍ പൊലിസ് സംവിധാനം കാര്യക്ഷമമാക്കാമെന്നും ചൂണ്ടിക്കാട്ടിയിരുന്നു. 2010ല്‍ ഇറങ്ങിയ ലയന ഉത്തരവ് ഇതു വരെ നടപ്പിലായില്ല. ലയനം നടന്നാല്‍ ലോക്കല്‍ സ്‌റ്റേഷനുകളില്‍ പൊലീസ് ക്ഷാമം പൂര്‍ണമായും പരിഹരിക്കാനാകും.
ലോക്കല്‍ സ്‌റ്റേഷനുകളില്‍ അമിതജോലിഭാരം മൂലം പൊലിസുകാര്‍ മാനസികമായും ശാരീരികമായും വട്ടംതിരിയുമ്പോള്‍ ക്യാംപ് പൊലിസ് കാര്യമായ ജോലികളോ ഉത്തരവാദിത്വമോ ഇല്ലാതെ സമയംകൊല്ലി പരിപാടികളുമായി കഴിയുകയാണ്. ലോക്കല്‍ പൊലിസുകാരുടെ മുഴുവന്‍ ആനുകൂല്യങ്ങളും ഇവര്‍ക്ക് ലഭിക്കുന്നുമുണ്ട്. അതേസമയം ഇരു പൊലിസ് സംവിധാനങ്ങളും തമ്മില്‍ ലയിക്കുന്നതിനെതിരേ സായുധ റിസര്‍വേ പൊലിസിലെ ഒരുവിഭാഗം എതിര്‍പ്പു പ്രകടിപ്പിക്കുകയും സേനകള്‍ രണ്ടായി തന്നെ വേര്‍തിരിഞ്ഞു നില്‍ക്കണമെന്നും ആവശ്യമുയര്‍ന്നിരുന്നു.
ഈ സാഹചര്യത്തില്‍ ലയനത്തെ എതിര്‍ക്കുന്നവരുടെ വാദഗതി കൂടി മനസിലാക്കാനും കുറ്റമറ്റരീതിയില്‍ ലയനം സാധ്യമാക്കുന്നത് ഉള്‍പ്പെടെയുള്ള വിഷയങ്ങള്‍ പഠിക്കുന്നതിനും മുന്‍ ജയില്‍ ഡി.ജി.പി അലക്‌സാണ്ടര്‍ ജേക്കബ് അധ്യക്ഷനായി സമിതി രൂപീകരിച്ചത്.
പൊലിസുകാരുടെ ജോലിഭാരം ലഘൂകരിച്ച് മാനസിക പിരിമുറുക്കം കുറക്കുന്നതടക്കമുള്ള കാര്യങ്ങള്‍ ചെയ്യാമെന്നും റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടിയിരുന്നു. ഇപ്പോഴത്തെ സാഹചര്യത്തില്‍ കേസ് അന്വേഷണത്തിനും കേസ് രജിസ്റ്റര്‍ ചെയ്യാനുമെല്ലാം പൊലിസില്‍ ഒരേ ആളുകള്‍ തന്നെയാണുള്ളത്. ഇതുകൊണ്ടു തന്നെ പല കേസുകളിലും പ്രതികളെ പിടികൂടുന്നത് ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ക്ക് കാലതാമസം നേരിടുന്നു. കേസ് അന്വേഷണത്തിന് ഇറങ്ങുമ്പോഴേക്കും മറ്റു കേസുകള്‍ എടുക്കാനും എഴുതാനും കുമിഞ്ഞു കൂടുന്നതു മൂലമാണിത്.
അതേസമയം കേസന്വേഷണങ്ങള്‍ക്കും പ്രതികളെയും കുറ്റവാളികളെയും പിടികൂടുന്നതിനും മാത്രമായി പൊലിസുകാരെ നിയോഗിക്കുന്ന പക്ഷം ഇതെല്ലാം സാധ്യമാകുമെന്ന് ഉറപ്പാണ്. ഇതാണ് സേനയിലെ തന്നെ ചിലര്‍ക്ക് ഇഷ്ടമാകാത്തതെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു.
ലയനത്തിന് ഉത്തരവിറങ്ങിയിട്ടുണ്ടെങ്കിലും 2010 മുതല്‍ ഇതു നീണ്ടുപോകുകയാണ്. അവസാനം 2017 ജനുവരി പത്തിനും ലയനത്തിന് ഉത്തരവായിട്ടുണ്ട്. എന്നാല്‍ ലയനത്തെ എതിര്‍ക്കുന്ന റിസര്‍വ് പൊലീസിലെ ചിലര്‍ ലയനം അനന്തമായി നീട്ടിക്കൊണ്ടുപോകാനും തീരുമാനം അട്ടിമറിക്കാനുമാണ് ശ്രമിക്കുന്നത്.
ഉത്തരവു നടപ്പാക്കുന്നപക്ഷം ജില്ലാ സായുധ റിസര്‍വ് പൊലിസിലുളള സിവില്‍ പൊലിസ് ഉദ്യോഗസ്ഥന്മാര്‍ ലോക്കല്‍ പൊലിസ് ധരിക്കുന്ന യൂനിഫോം ധരിക്കേണ്ടതുണ്ട്. എ.ആര്‍ പൊലിസ് ഉദ്യോഗസ്ഥര്‍ ധരിക്കുന്ന നീലനിറത്തിലുള്ള തൊപ്പിയും തവിട്ടുനിറത്തിലുള്ള ബെല്‍റ്റിനു പകരം മഞ്ഞനിറത്തിലുള്ള തൊപ്പിയും കറുപ്പുനിറത്തിലുള്ള ബെല്‍റ്റും ധരിക്കേണ്ടിവരും. സംയോജനത്തോടെ എ.ആര്‍. ക്യാംപില്‍നിന്ന് അത്യാവശ്യ ഡ്യൂട്ടിക്കു മാത്രം ലഭ്യമായിരുന്ന ഉദ്യോഗസ്ഥരെ മുഴുവന്‍ സമയവും ലോക്കല്‍ സ്‌റ്റേഷനുകളില്‍ ഉപയോഗിക്കാനാകും. രണ്ടും ഒന്നിക്കുന്നതോടെ എ.ആര്‍ ക്യാംപിലെ ഓഫിസ് തസ്തികകള്‍ പലതും ഇല്ലാതാകും. ഇതാണ് പലരേയും അലട്ടുന്ന മുഖ്യപ്രശ്‌നവും.
ഇത്തരം തസ്തികകള്‍ ലോക്കല്‍ പൊലിസില്‍ ഉണ്ടാകുമോയെന്ന കാര്യമാകട്ടെ കണ്ടറിയുകയും വേണം.
ലോക്കല്‍ പൊലിസിന്റെ കുറവുമൂലം ബുദ്ധിമുട്ട് നേരിടുന്ന ലോക്കല്‍ വിഭാഗത്തിനു ഈ ലയനം ഏറെ ഉപകാരപ്രദമാകും.
ലയനം നടന്നാല്‍ പാലക്കാട് എ.ആര്‍ ക്യാംപ് തന്നെ ഇല്ലാതാകും. പിന്നീടിത് സിവില്‍ പൊലിസ് ജില്ലാ ആസ്ഥാനത്തിന്റെ ഭാഗമായി മാറും. നിലവില്‍ എ.ആര്‍ ക്യാംപില്‍ തുടര്‍ന്നു പ്രവര്‍ത്തിക്കുന്നതിനു ആഗ്രഹം പ്രകടിപ്പിച്ച പൊലിസ് ഉദ്യോഗസ്ഥര്‍ക്കു മാത്രം ഇപ്പോള്‍ ഉപയോഗിക്കുന്ന യൂനിഫോം തുടര്‍ന്നും ഉപയോഗിക്കുന്നതിനു അനുവാദം നല്‍കിയിട്ടുണ്ടെന്നാണ് സൂചന.
ഇവര്‍ ക്ലോസ്ഡ് എ.ആര്‍ വിങ്ങായി അറിയപ്പെടും. എ.ആര്‍ ക്യാംപിലെ ഡ്രൈവര്‍മാര്‍, സാങ്കേതിക വിഭാഗത്തിലെ ജോലിക്കാര്‍ ഈ വിങ്ങില്‍ ഉള്‍പ്പെടുമെന്നാണ് സൂചന.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കരുനാഗപ്പള്ളിയിൽ സിപിഎം ലോക്കൽ സമ്മേളനത്തിനിടെ തർക്കവും,പ്രതിഷേധവും; സമ്മേളനം അലങ്കോലപ്പെട്ടു

Kerala
  •  17 days ago
No Image

ഫോർമുല വൺ കാറോട്ട മത്സരങ്ങൾക്ക് നാളെ ഖത്തറിൽ തുടക്കം

latest
  •  17 days ago
No Image

ആലപ്പുഴയിൽ കൈക്കുഞ്ഞുമായി അച്ഛൻ ട്രെയിനിന് മുന്നിൽ ചാടി; രണ്ട് പേരും മരിച്ചു

latest
  •  17 days ago
No Image

ബൈക്കില്‍ മഞ്ചേരിയില്‍ നിന്ന് മണ്ണാര്‍ക്കാട്ടേക്ക് കഞ്ചാവ് കടത്ത്; രണ്ടുപേര്‍ പിടിയില്‍

Kerala
  •  17 days ago
No Image

വീണ്ടും തോറ്റ് ബ്ലാസ്‌റ്റേഴ്‌സ്

Football
  •  17 days ago
No Image

ആകർഷണീയം റിയാദ് മെട്രോ; ആറ് വയസിന് താഴെയുള്ള കുട്ടികൾക്ക് സൗജന്യ യാത്ര, ഒരു മാസത്തെ യാത്രക്ക് 140 റിയാൽ തുടങ്ങി വമ്പൻ ഓഫറുകൾ

Saudi-arabia
  •  17 days ago
No Image

ഹോട്ടലിൽ ചായ കുടിക്കുന്നതിനിടെ പൊലിസ് ഓഫീസർ കുഴഞ്ഞുവീണ് മരിച്ചു

Kerala
  •  17 days ago
No Image

അന്താരാഷ്ട്ര ബഹിരാകാശ നിലയത്തില്‍ വിഷവാതക സാന്നിധ്യം; സുനിത വില്യംസും,ബുച്ച് വിൽമറും രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

Tech
  •  17 days ago
No Image

ചുഴലിക്കാറ്റ് മുന്നറിയിപ്പ് പിന്‍വലിച്ചു; പക്ഷെ മഴ കനക്കും; ശനിയാഴ്ച്ച രണ്ടിടത്ത് ഓറഞ്ച് അലര്‍ട്ട്

Kerala
  •  17 days ago
No Image

16 വയസിൽ താഴെയുള്ളവർക്ക് സോഷ്യൽ മീഡിയയിൽ വിലക്കേർപ്പെടുത്തി ഓസ്ട്രേലിയ; നിയമം പാസാക്കുന്ന ആദ്യ രാജ്യം

International
  •  17 days ago