ശൈലജ ടീച്ചര്‍ക്കെതിരായ ആക്രമണം പ്രത്യേക മനോനിലയുടെ പ്രതിഫലനം: മുല്ലപ്പള്ളിക്കെതിരെ മുഖ്യമന്ത്രി
തിരുവനന്തപുരം: ആരോഗ്യമന്ത്രി കെ.കെ ശൈലജക്കെതിരായ പരാമര്‍ശത്തില്‍ കെ.പി.സി.സി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രനെതിരെ രൂക്ഷ വിമര്‍ശനവുമായി മുഖ്യമന്ത്രി. ശൈലജ ടീച്ചര്‍ക്കെതിരായ ആക്രമണം പ്രത്യേക മനോനിലയുടെ പ്രതിഫലനമാണെന്ന് മുഖ്യമന്ത്രി പറഞ്ഞു.
മുല്ലപ്പള്ളിയുടെ പരാമര്‍ശത്തെ എതിര്‍ത്തതിനെ തുടര്‍ന്ന് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ലിനിയുടെ ഭര്‍ത്താവിന്റെ ജോലി സ്ഥലത്തേക്ക് മാര്‍ച്ച് ചെയ്തതിനെയും പിണറായി വിമര്‍ശിച്ചു.
'ലോകം മുഴുവന്‍ ആദരിക്കുന്ന പോരാളിയാണ് സിസ്റ്റര്‍ ലിനി. നിപയ്‌ക്കെതിരായ പോരാട്ടത്തിന്റെ രക്ഷസാക്ഷിയാണ് ലിനി. ആ കുടുംബത്തെ വേട്ടായാടാതിരുന്നുകൂടെ. ജീവതത്തിലെ പ്രതിസന്ധി കാലത്ത് ആരാണ് കൂടെ നിന്നത് എന്ന് ആ ചെറുപ്പക്കാരന്‍ പറഞ്ഞു എന്നതിന്റെ പേരിലാണ് കോണ്‍ഗ്രസ് വേട്ടയാടല്‍'- മുഖ്യമന്ത്രി പറഞ്ഞു.
ആരോഗ്യമന്ത്രിയെക്കുറിച്ച് കെ.പി.സി.സി അധ്യക്ഷന്‍ ഏറ്റവും മ്ലേച്ഛമായി സംസാരിക്കുമ്പോള്‍ ആദ്യം പ്രതികരിക്കുക ലിനിയുടെ ഉള്‍പ്പെടെയുള്ള കുടുംബമായിരിക്കും. ഇതിന്റെ പേരില്‍ ലിനിയുടെ കുടുംബത്തെ വേട്ടയാടാനാണ് ശ്രമമെങ്കില്‍ ഒരു രീതിയിലും അനുവദിക്കില്ല. സിസ്റ്റര്‍ ലിനി കേരളത്തിന്റെ സ്വത്താണ്. ആ കുഞ്ഞുമക്കള്‍ക്കും സജീഷിനും ഈ നാട് സംരക്ഷണം നല്‍കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."