റേഷന്‍ കാര്‍ഡ് സപ്ലൈ ഓഫിസില്‍ അപേക്ഷകളുടെ പ്രളയം
മഞ്ചേരി: റേഷന്‍ കാര്‍ഡ് സംബന്ധിച്ച അപേക്ഷകള്‍ സമര്‍പ്പിക്കുന്നതിനായി താലൂക്ക് സപ്ലൈ ഓഫിസില്‍ എത്തുന്നത് നൂറുകണക്കിനാളുകള്‍. രാവിലെ എട്ടുമുതല്‍ ഓഫിസിന് മുന്നില്‍ നീണ്ടനിരയാണ് രൂപപ്പെടുന്നത്. കൈക്കുഞ്ഞുങ്ങളുമായി എത്തുന്ന സ്ത്രീകളടക്കം പ്രയാസപ്പെട്ടാണ് അപേക്ഷാസമര്‍പ്പണത്തിന് അവസരം കാത്തിരിക്കുന്നത്. പുതിയ കാര്‍ഡ്, നിലവിലുള്ള കാര്‍ഡില്‍ പുതിയ അംഗങ്ങളെ ഉള്‍പ്പെടുത്തല്‍, കുടുംബം താമസം മാറി മറ്റൊരു സ്ഥലത്തേക്ക് പോകുമ്പോള്‍ കാര്‍ഡ് സറണ്ടര്‍ ചെയ്യല്‍, താലൂക്ക് മാറ്റം, തെറ്റ് തിരുത്തല്‍, ഡ്യൂപ്ലിക്കേറ്റ് റേഷന്‍ കാര്‍ഡ് തുടങ്ങിയ അപേക്ഷകളാണ് സപ്ലൈ ഓഫിസില്‍ സ്വീകരിക്കുന്നത്.
് താലൂക്കില്‍ 25നാണ് അപേക്ഷ സ്വീകരിക്കല്‍ ആരംഭിച്ചത്. മഞ്ചേരി നഗരസഭയിലെയും എടവണ്ണ, അരീക്കോട്, പൂക്കോട്ടൂര്‍, കാവനൂര്‍, ഊര്‍ങ്ങാട്ടിരി, കീഴുപറമ്പ് പഞ്ചായത്തുകളിലെയും ആദ്യഘട്ട അപേക്ഷകള്‍ സ്വീകരിക്കുന്നത് കഴിഞ്ഞ ദിവസം പൂര്‍ത്തിയായി. ഇന്നലെയും മിനിഞ്ഞാന്നുമായി മലപ്പുറം നഗരസഭയിലെ അപേക്ഷകള്‍ സ്വീകരിച്ചു. ഇതുവരെ 4,524 അപേക്ഷകളാണ് മഞ്ചേരിയിലെ താലൂക്ക് സപ്ലൈ ഓഫിസില്‍ ലഭിച്ചതെന്ന് സപ്ലൈ ഓഫിസര്‍ സി. രാധാകൃഷ്ണന്‍ പറഞ്ഞു.
ഏറ്റവും കൂടുതല്‍ അപേക്ഷകരുള്ളത് മഞ്ചേരി നഗരസഭയില്‍ നിന്നാണ്. 1,112 പേര്‍. എടവണ്ണ പഞ്ചായത്തില്‍നിന്ന് മാത്രമായി 773 അപേക്ഷകളാണ് ലഭിച്ചത്. പാണ്ടിക്കാട് പഞ്ചായത്തിലുള്ളവര്‍ക്ക് മഞ്ചേരിയില്‍ വരേണ്ടതില്ല. പഞ്ചായത്ത് ഓഫിസില്‍തന്നെ ഇന്ന് അപേക്ഷ സ്വീകരിക്കും. ജനങ്ങളുടെ പ്രയാസം മനസിലാക്കി അഡ്വ. എം. ഉമ്മര്‍ എം.എല്‍.എ സപ്ലൈ ഓഫിസര്‍ക്ക് നിര്‍ദേശം നല്‍കിയതിന്റെ അടിസ്ഥാനത്തിലാണ് പാണ്ടിക്കാട് പഞ്ചായത്തിലുള്ളവര്‍ക്ക് അവിടെ തന്നെ അപേക്ഷ സമര്‍പ്പിക്കാനുള്ള സൗകര്യം ഒരുക്കുന്നത്. താലൂക്ക് സപ്ലൈ ഓഫിസിലെ ജീവനക്കാര്‍ ഇന്ന് പാണ്ടിക്കാട് ക്യാംപ് ചെയ്യും. ആനക്കയം ഏഴ്, പുല്‍പ്പറ്റ ഒന്‍പത്, തൃക്കലങ്ങോട് പത്ത് എന്നീ തിയതികളിലും സപ്ലൈ ഓഫിസില്‍ അപേക്ഷ സ്വീകരിക്കും. രാവിലെ പത്ത് മുതല്‍ നാലുവരെയാണ് അപേക്ഷ സ്വീകരിക്കുന്നത്. അഡ്വ. എം. ഉമ്മര്‍ എം.എല്‍.എയുടെ ഇടപെടല്‍ മൂലം തൃക്കലങ്ങോട് പഞ്ചായത്തിലുള്ളവര്‍ക്ക് പഞ്ചായത്ത് പരിധിയില്‍ തന്നെ അപേക്ഷ സമര്‍പ്പിക്കാന്‍ അവസരമുണ്ടാകുമെന്നാണ് സൂചന. അപേക്ഷകരുടെ തിരക്ക് കാരണം സപ്ലൈ ഓഫിസിന്റെ താഴെ നിലയില്‍ വരെ ക്യൂ എത്തുന്നുണ്ട്. അപേക്ഷകരെ സഹായിക്കാന്‍ വിവിധ സന്നദ്ധ സംഘടനകള്‍ ഹെല്‍പ് ഡസ്‌ക്കുകള്‍ സജീകരിച്ചിട്ടുണ്ട്. പത്തിന് ഒന്നാംഘട്ട അപേക്ഷ സ്വീകരിക്കല്‍ പൂര്‍ത്തിയാകും. 16ന് രണ്ടാം ഘട്ടം ആരംഭിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."