റെയില്‍വേയുടെ അവഗണന പാലക്കാട് ഡിവിഷണല്‍ ഓഫിസിലേക്ക് മുസ്ലിം ലീഗ് മാര്‍ച്ച് 16ന്
മലപ്പുറം: കേന്ദ്ര സര്‍ക്കാരും റെയില്‍വേ അധികൃതരും ജില്ലയോടു കാണിക്കുന്ന വിവേചനത്തിനെതിരേ 16ന് എം.പിമാരുടെ നേതൃത്വത്തില്‍ പാലക്കാട് റെയില്‍വേ ഡിവിഷണല്‍ ഓഫിസിലേക്ക് മാര്‍ച്ച് സംഘടിപ്പിക്കാന്‍ മുസ്ലിം ലീഗ് ജില്ലാ കമ്മിറ്റി തീരുമാനിച്ചു.
ജില്ലയിലൂടെ കടന്നുപോകുന്ന പ്രധാന ട്രെയിനുകള്‍ക്കു ജില്ലയില്‍ ഒരിടത്തും സ്റ്റോപ്പ് അനുവദിക്കാതിരിക്കുക, നിലമ്പൂര്‍-നഞ്ചന്‍കോട് റെയില്‍വേ ലൈനിനോടുള്ള നിഷേധാത്മകമായ നിലപാട്, റെയില്‍വേ സ്റ്റേഷനുകളില്‍ യാത്രക്കാര്‍ക്കായി ഒരുക്കേണ്ട സൗകര്യങ്ങള്‍ വര്‍ധിപ്പിക്കുന്ന കാര്യത്തിലെ പരിഗണനയില്ലായ്മ തുടങ്ങി റെയില്‍വേയുടെ സമീപനത്തിനെതിരേ പാര്‍ലമെന്റംഗങ്ങള്‍ മന്ത്രിക്കു നിരന്തരം നിവേദനം നല്‍കിയിട്ടും അധികൃതര്‍ മുഖം തിരിക്കുകയാണെന്നു മുസ്ലിം ലീഗ് ആരോപിച്ചു.
യോഗത്തില്‍ പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍ അധ്യക്ഷനായി.
പി.കെ കുഞ്ഞാലിക്കുട്ടി എം.പി, ഇ.ടി മുഹമ്മദ് ബഷീര്‍ എം.പി, പി.വി അബ്ദുല്‍ വഹാബ് എം.പി, അഡ്വ. യുഎ ലത്വീഫ്, അഡ്വ. കെ.എന്‍.എ ഖാദര്‍ എം.എല്‍.എ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."