തേജസ് മാനേജ്‌മെന്റ് നഷ്ടപരിഹാര പാക്കേജ് നടപ്പാക്കിയില്ല: എളമരം കരീം
കോഴിക്കോട്: തേജസ് പത്രസ്ഥാപനം അടച്ചു പൂട്ടൂം മുന്‍പ് മതിയായ നഷ്ടപരിഹാര പാക്കേജ് സംബന്ധിച്ച് തൊഴിലാളി യൂനിയനുകളുമായി രേഖാമൂലം ധാരണ ഉണ്ടാക്കേണ്ട നിയമപരമായ ബാധ്യത മാനേജ്‌മെന്റ് പാലിച്ചിട്ടില്ലെന്ന് സി.ഐ.ടി.യു സംസ്ഥാന ജനറല്‍ സെക്രട്ടറി എളമരം കരീം എം.പി. നിയമപരമായ ആനുകൂല്യങ്ങള്‍ മുഴുവന്‍ തീര്‍ത്തു നല്‍കാതെ സ്ഥാപനത്തിന്റെ വസ്തുവകകള്‍ കൈമാറ്റം ചെയ്യുന്നത് നിയമവിരുദ്ധമാണെന്നും അദ്ദേഹം പറഞ്ഞു.
തേജസ് പത്രത്തിലെ പിരിച്ചുവിട്ട ജീവനക്കാര്‍ക്ക് ഏഴുവര്‍ഷത്തെ ശമ്പളകുടിശ്ശിക നല്‍കാത്തതിനെതിരേ കെ.യു.ഡബ്ല്യു.ജെ നേതൃത്വത്തില്‍ തേജസ് പത്ര ആസ്ഥാനത്തേക്ക് നടത്തിയ മാര്‍ച്ചും ധര്‍ണയും ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. യോഗത്തില്‍ സംസ്ഥാന പ്രസിഡന്റ് കമാല്‍ വരദൂര്‍ അധ്യക്ഷനായി.
എ.ഐ.ടി.യു.സി ജില്ലാ സെക്രട്ടറി പി.കെ നാസര്‍, എച്ച്.എം.എസ് ജില്ലാ ജനറല്‍ സെക്രട്ടറി ബിജു ആന്റണി, കെ.യു.ഡബ്ല്യു.ജെ ജനറല്‍ സെക്രട്ടറി സി. നാരായണന്‍, സംസ്ഥാന ഭാരവാഹികളായ ഷാലു മാത്യു, എ. സുകുമാരന്‍, സമീര്‍ കല്ലായി, സുരേഷ് എടപ്പാള്‍, എ.കെ ഹാരിസ്, ടി.കെ ഹരീഷ് സംസാരിച്ചു. ജില്ലാ സെക്രട്ടറി പി. വിപുല്‍നാഥ് സ്വാഗതവും പ്രസിഡന്റ് കെ. പ്രേമനാഥ് നന്ദിയും പറഞ്ഞു. മീഞ്ചന്തയില്‍നിന്ന് അരീക്കാട്ടേക്ക് നടത്തിയ പ്രതിഷേധ മാര്‍ച്ചിലും ധര്‍ണയിലും വിവിധ ജില്ലകളിലെ പ്രതിനിധികളും തേജസിലെ പിരിച്ചുവിട്ട ജീവനക്കാരും പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."